മാന്‍ഡ്രിഡ് : ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പില്‍ വനിത വിഭാഗം സിംഗിള്‍സില്‍ സ്വര്‍ണം ചൂടി ജപ്പാന്‍റെ അകാനെ യമാഗുച്ചി. ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയാണ് യമാഗുച്ചി കീഴടക്കിയത്.
BWF WORLD CHAMPIONSHIP : ജപ്പാന്‍റെ അകാനെ യമാഗുച്ചിക്ക് വനിത സിംഗിള്‍സ് കിരീടം - ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ്
ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയാണ് യമാഗുച്ചി കീഴടക്കിയത്
BWF WORLD CHAMPIONSHIP: ജപ്പാന്‍റെ അകാനെ യമാഗുച്ചിക്ക് വനിതാ സിംഗിള്‍സ് കിരീടം
39 മിനിട്ടുകള്‍ മാത്രം നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരം വിജയം പിടിച്ചത്. സ്‌കോര്‍: 21-14, 21-11.തോല്‍വിയോടെ തായ് സു യിങ് വെള്ളി മെഡല്‍ സ്വന്തമാക്കി.
അതേസമയം ലോക ചാമ്പ്യന്‍ഷിപ്പില്‍ യമാഗുച്ചിയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. നേരത്തെ 2018ല്‍ വെങ്കലമെഡല്‍ നേടാന്‍ താരത്തിനായിരുന്നു.