മാഡ്രിഡ്: ബിഡബ്ല്യുഎഫ് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് സിംഗിൾസ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമായി കിഡംബി ശ്രീകാന്ത്. ഇന്നലെ ഇന്ത്യയുടെ തന്നെ യുവതാരമായ ലക്ഷ്യ സെന്നിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് ശ്രീകാന്തിന്‍റെ വിജയം. സ്‌കോര്‍: 17-21, 21-14, 21-17.
സെമിയിൽ തോറ്റെങ്കിലും ലക്ഷ്യ സെന്നിന് വെങ്കലമെഡൽ ലഭിക്കും. ഫൈനലിൽ എത്തിയതോടെ ശ്രീകാന്ത് വെള്ളിമെഡലും ഉറപ്പിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് സെൻ കീഴടങ്ങിയത്. ആദ്യ ഗെയിം 21-17 ന് സെൻ സ്വന്തമാക്കിയിരുന്നു. എന്നാൽ അടുത്ത രണ്ട് ഗെയിമുകളിൽ മികച്ച തിരിച്ചുവരവ് നടത്തി ശ്രീകാന്ത് വിജയവും ഫൈനൽ പ്രവേശനവും നേടിയെടുക്കുകയായിരുന്നു.