കേരളം

kerala

ETV Bharat / sports

തൂവലുകള്‍ക്ക് പകരം സിന്തറ്റിക്; ഷട്ടില്‍ കോക്കിന്‍റെ രൂപം മാറുന്നു - ഷട്ടില്‍ കോര്‍ക്

2021 മുതല്‍ തൂവല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഷട്ടില്‍ കോക്കുകള്‍ക്ക് പകരം സിന്തറ്റിക് കോക്കുകള്‍ ഉപയോഗിക്കാന്‍ വേള്‍ഡ്  ബാഡ്‌മിന്‍റണ്‍  ഫെഡറേഷന്‍ അനുമതി നല്‍കി

Badminton World Federation  Synthetic feather shuttlecocks  Traditional feather shuttlecocks  ഷട്ടില്‍ കോര്‍ക്  വേള്‍ഡ്  ബാഡ്‌മിന്‍റണ്‍  ഫെഡറേഷന്‍ വാര്‍ത്ത
തൂവലുകള്‍ക്ക് പകരം, സിന്തറ്റിക്; ഷട്ടില്‍ കോര്‍ക്കിന്‍റെ രൂപം മാറുന്നു

By

Published : Jan 21, 2020, 12:34 PM IST

ഹൈദരാബാദ്:ചരിത്രപരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് വേള്‍ഡ് ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍. ഫെഡറേഷന്‍റെ ചരിത്രത്തേക്കാള്‍ കാലപ്പഴക്കമുള്ള ഒരു രീതിക്ക് മാറ്റം കുറിക്കപ്പെടുകയാണ്. 2021 മുതലുള്ള മത്സരങ്ങളില്‍ തൂവല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോക്കുകള്‍ക്ക് പകരം സിന്തറ്റിക് കോക്കുകള്‍ ഉപയോഗിക്കാനാണ് ഫെഡറേഷന്‍റെ തീരുമാനം. നിലവില്‍ താറാവിന്‍റെയും, വാത്തയുടെയും തൂവലുകള്‍ക്കൊണ്ട് നിര്‍മിക്കുന്ന കോക്കുകള്‍ മാത്രമാണ് വേള്‍ഡ് ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ അംഗീകരിക്കുന്ന മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അതേസമയം പുതിയ തീരുമാനം ആരുടെ മേലും അടിച്ചേല്‍പ്പിക്കില്ലെന്നും കോക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം ടൂര്‍ണമെന്‍റുകളുടെ സംഘാടകര്‍ക്കാണെന്നും ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

ഷട്ടില്‍ കോര്‍ക്കിന്‍റെ ചരിത്രം

കഴിഞ്ഞ വര്‍ഷം നടന്ന മൂന്ന് പ്രധാന ടൂര്‍ണമെന്‍റുകളില്‍ പരീക്ഷണം നടത്തിയ ശേഷമാണ് വേള്‍ഡ് ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ പുതിയ പ്രഖ്യാപനത്തിനൊരുങ്ങുന്നത്. ബാഡ്‌മിന്‍റണ്‍ ഉപകരങ്ങള്‍ നിര്‍മിക്കുന്ന യോനക്‌സിനാണ് പുതിയ കോക്കുകള്‍ നിര്‍മിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. തൂവല്‍ കോക്കുകളേക്കാള്‍ ഈടു നില്‍ക്കുമെന്നതും, നിര്‍മാണ ചിലവ് കുറവാണെന്നതുമാണ് സിന്തറ്റിക് കോക്കുകളുടെ പ്രത്യേകത. പ്രകടനത്തിലും ഇവ തൂവല്‍ കോക്കുകള്‍ക്ക് ഒട്ടും പിന്നിലല്ലെന്നാണ് വേള്‍ഡ് ബാഡ്‌മിന്‍റണ്‍ ഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്.

16 തൂവലുകള്‍ക്കൊണ്ട് നിര്‍മിക്കുന്ന ഷട്ടില്‍കോക്ക് 1570കളില്‍ ബ്രിട്ടണിലാണ് രൂപം കൊണ്ടത്. ചൈനയില്‍ വാത്തയുടെ തൂവല്‍ ഉപയോഗിച്ചും ഇന്ത്യയില്‍ താറാവിന്‍റെ തൂവല്‍ ഉപയോഗിച്ചുമാണ് ഷട്ടില്‍കോക്ക് നിര്‍മിക്കുന്നത്.

ABOUT THE AUTHOR

...view details