ക്വാലാലംപൂര്‍: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രണ്ട് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകള്‍ മാറ്റിവച്ചു. റഷ്യന്‍ ഓപ്പണ്‍, ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ് 2021 സൂപ്പര്‍ 100 ടൂര്‍ണമെന്‍റുകളാണ് മാറ്റിയത്. നിലവിലെ കൊവിഡ് 19 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. റഷ്യൻ ബാഡ്‌മിന്‍റണ്‍ ഫെഡറേഷനും, ബാഡ്‌മിന്‍റണ്‍ ഇന്‍ഡോനേഷ്യയും ബാഡ്‌മിന്‍റണ്‍ വേള്‍ഡ് ഫെഡറേഷനുമായി ചേര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ വര്‍ഷവും കൊവിഡിനെ തുടര്‍ന്ന് ബാഡ്‌മിന്‍റണ്‍ കലണ്ടര്‍ താളം തെറ്റിയിരുന്നു.
കൊവിഡ് : ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകള്‍ മാറ്റി - covid infection news
റഷ്യന്‍ ഓപ്പണ്‍, ഇന്‍ഡോനേഷ്യന്‍ മാസ്റ്റേഴ്‌സ് 2021 സൂപ്പര്‍ 100 ടൂര്‍ണമെന്‍റുകളാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയത്.
![കൊവിഡ് : ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റുകള്‍ മാറ്റി കൊവിഡ് വ്യാപനം വാര്‍ത്ത ടൂര്‍ണമെന്‍റ് മാറ്റിവെച്ചു വാര്‍ത്ത covid infection news tournment postponed news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11290209-thumbnail-3x2-6xcgci1d.jpg)
ബാഡ്‌മിന്‍റണ്‍
ബിഡബ്ല്യൂഎഫ് വാര്‍ഷിക ജനറല്‍ബോഡി മെയ് മാസം 11ന് നടക്കും. പോയിന്‍റ് സിസ്റ്റം പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എജിഎമ്മില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ടൂര്‍ണമെന്‍റുകള്‍ നടത്തുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും.