ബാങ്കോക്ക്: ലോക ഒന്നാം നമ്പര്‍ പുരുഷ ബാഡ്‌മിന്‍റണ്‍ താരം കെന്‍റോ മൊമോട്ടക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ജപ്പാന്‍റെ മോമോട്ട തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും പിന്‍മാറി. ലോക ബാഡ്‌മിന്‍റണ്‍ ഫെഡറേഷനും തായ്‌ലന്‍ഡ് ബാഡ്‌മിന്‍റണ്‍ അസോസിയേഷനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തായ്‌ലന്‍ഡ് ഓപ്പണിനായി ടോക്കിയോ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ജപ്പാന്‍ താരത്തിന് രോഗം സ്ഥിരീകരിച്ചത്.
ബാഡ്‌മിന്‍റണ്‍ താരം കെന്‍റോ മൊമോട്ടക്ക് കൊവിഡ് - momota with covid news
തായ്‌ലന്‍ഡ് ഓപ്പണില്‍ പങ്കെടുക്കാന്‍ ടോക്കിയോ വിമാനത്താവളത്തില്‍ എത്തിയ ജപ്പാന്‍റെ പുരുഷ ബാഡ്‌മിന്‍റണ്‍ താരം കെന്‍റോ മൊമോട്ടക്ക് കൊവിഡ്
കെന്‍റോ മൊമോട്ട
അതേസമയം ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാള്‍, ബി സായി പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവര്‍ തായ്‌ലന്‍ഡ് ഓപ്പണിനായി ഇതിനകം യാത്ര തിരിച്ചു. കിഡംബി ശ്രീകാന്ത് ഒഴികെയുള്ളവര്‍ 10 മാസങ്ങള്‍ക്ക് ശേഷമാണ് അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്നത്.
ശ്രീകാന്ത് ഇതിന് മുമ്പ് ഒക്‌ടോബറില്‍ ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കളിച്ചിരുന്നു. ഒളിമ്പിക് വെള്ളിമെഡല്‍ ജേത്രി പിവി സ്ന്ധു ഞായറാഴ്‌ച ലണ്ടനിലേക്ക് പോകും. കൊവിഡ് 19ന് ശേഷം ആദ്യമായാണ് അവര്‍ ഒരു ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകുന്നത്.