കേരളം

kerala

ETV Bharat / sports

മെൽബണ്‍ പാർക്കിൽ ജോക്കോവിച്ച്- മെദ്‌വദേവ് ഫൈനൽ - ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2021

ഇന്ന് നടന്ന രണ്ടാം സെമിയിൽ ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് മെദ്‌വദേവ് പരാജയപ്പെടുത്തിയത്. ഞായറാഴ്‌ചയാണ് പുരുഷ ഫൈനൽ.

Daniil Medvedev  Stefanos Tsitsipas  Novak Djokovic  Australian Open  നവാക് ജോക്കോവിച്ച്  ഡാനിയൽ മെദ്‌വദേവ്  ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2021  ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനൽ
മെൽബണ്‍ പാർക്കിൽ ജോക്കോവിച്ച്- മെദ്‌വദേവ് ഫൈനൽ

By

Published : Feb 19, 2021, 5:26 PM IST

മെൽബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഫൈനലിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ലോക മൂന്നാം നമ്പർ താരം റഷ്യയുടെ ഡാനിയൽ മെദ്‌വദേവിനെ നേരിടും. മെൽബണ്‍ പാർക്കിൽ ഞായറാഴ്‌ചയാണ് പുരുഷ ഫൈനൽ. ഇന്ന് നടന്ന രണ്ടാം സെമിയിൽ ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെയാണ് മെദ്‌വദേവ് പരാജയപ്പെടുത്തിയത്. സ്കോർ 6-4, 6-2, 7-5. മെദ്‌വദേവ് ആദ്യമായാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലെത്തുന്നത്.

അട്ടിമറിയിലൂടെ സെമിയിലെത്തിയ ലോക 114-ാം റാങ്ക് റഷ്യയുടെ അസ്‌ലൻ കരാറ്റ്സെവിനെ 6-3, 6-4, 6-2 എന്ന സ്കോറിന് തറപറ്റിച്ചാണ് ജോക്കോവിച്ച് ഫൈനൽ ഉറപ്പിച്ചത്. സെർബിയയുടെ ഒന്നാം നമ്പർ താരത്തിന്‍റെ ഒമ്പതാം ഫൈനലാണിത്. കഴിഞ്ഞ എട്ട് തവണ ഫൈനലിലെത്തിയപ്പോഴും ജോക്കോവിച്ച് കിരീടം നേടിയിരുന്നു.

ABOUT THE AUTHOR

...view details