ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ കടന്നു. ഡെന്മാർക്കിന്‍റെ ലൈൻ ക്രിസ്റ്റഫർസെനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-8, 21-8. സർവ്വ മേഖലയിലും ആധിപത്യം പുലർത്തിയ സിന്ധു വെറും 25 മിനിട്ട് കൊണ്ടാണ് കളി അവസാനിപ്പിച്ചത്. അതേ സമയം പരിക്കേറ്റ് സൈന നെവാൾ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ഡാനിഷ് ബാഡ്മിന്‍റൺ താരം മിയ ബ്ലിച്ഫെൽറ്റിനെതിരായ ആദ്യ മത്സരത്തിന്‍റെ രണ്ടാം സെറ്റിനിടെ ആണ് സൈനക്ക് പരിക്കേറ്റത്. ആദ്യ സെറ്റ് സൈനക്ക് നഷ്ടമായിരുന്നു. സ്കോർ- 8-21, 4-10.
ഓൾ ഇംഗ്ലണ്ട് ഓപ്പൺ: സിന്ധു ക്വാർട്ടറിൽ, സൈന പരിക്കേറ്റ് പുറത്ത് - saina nehwal
പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ആദ്യമായി ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ കടന്നു.

ഓൾ ഇംഗ്ലണ്ട് ഓപ്പൺ: സിന്ധു ക്വാർട്ടറിൽ, പരിക്കേറ്റ് സൈന പുറത്ത്
പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ആദ്യമായി ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്‍റെ ക്വാർട്ടറിൽ കടന്നു. ഫ്രാൻസിന്‍റെ തോമസ് റൊക്‌സേലിനെയാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. സ്കോർ 21-18, 21-16. അതേ സമയം എച്ച്. എസ് പ്രണോയിയും സായ് പ്രണീതും രണ്ടാം റൗണ്ടിൽ പുറത്തായി. മിക്‌സെഡ് ഡബിൾസിൽ സാത്വിക്ക് സായിരാജ്- അശ്വനി പൊന്നപ്പ സഖ്യവും പ്രണവ് ചോപ്ര- എൻ സിക്കി സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി.