ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പിവി സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന ക്വാർട്ടറിൽ ലോക അഞ്ചാം നമ്പർ താരം ജപ്പാന്‍റെ അകാനെ യമഗൂചിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ- 16-21,21-16, 21-19. തായ്‌ലന്‍റിന്‍റെ പോൻപാവീ ചോച്ചുവോങാണ് സെമിയിൽ സിന്ധുവിന്‍റെ എതിരാളി.
ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍; പിവി സിന്ധു സെമിയിൽ, ലക്ഷ്യ സെൻ പുറത്ത് - ലക്ഷ്യ സെൻ
തായ്‌ലന്‍റിന്‍റെ പോൻപാവീ ചോച്ചുവോങാണ് സെമിയിൽ സിന്ധുവിന്‍റെ എതിരാളി
ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍; പിവി സിന്ധു സെമിയിൽ, ലക്ഷ്യ സെൻ പുറത്ത്
അതേ സമയം ഓൾ ഇംഗ്ലണ്ട് ബാഡ്‌മിന്‍റണ്‍ ക്വാർട്ടറിൽ കടന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ലക്ഷ്യ സെൻ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്തായി. നെതർലന്‍റിന്‍റെ മാർക് കാൽജ്വൊ ആണ് ലക്ഷ്യ സെന്നിനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട ലക്ഷ്യ സെൻ രണ്ടാം സെറ്റിൽ തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റിലൂടെ കാൽജ്വൊ കളി പിടിക്കുകയായിരുന്നു. സ്കോർ 17-21, 21-16,17-21
Last Updated : Mar 20, 2021, 6:31 AM IST