കേരളം

kerala

ETV Bharat / sports

പാക് താരങ്ങൾക്ക് വിസ അനുവദിച്ചില്ല; ഇന്ത്യക്കെതിരെ ഐഒസി

ഇന്ത്യയുമായുള്ള ചർച്ചകൾ റദ്ദാക്കി ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മറ്റി. നടപടി ഷൂട്ടിംഗ് ലോകകപ്പിന് പാക് താരങ്ങൾക്ക് വിസ നിഷേധിച്ചതില്‍.

ഒളിമ്പിക്സ്

By

Published : Feb 22, 2019, 11:14 AM IST

ഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിന് പാകിസ്ഥാൻ താരങ്ങൾക്ക് വിസ അനുവദിക്കാതിരുന്ന ഇന്ത്യക്ക് തിരിച്ചടി നല്‍കി ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മറ്റി. അന്താരാഷ്ട്ര ടൂർണമെന്‍റുകളുടെ ആതിഥേയത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായിട്ടുള്ള എല്ലാ ചർച്ചകളും ഐഒസി റദ്ദാക്കി.

ഷൂട്ടിംഗ്ലോകകപ്പില്‍ പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയറിനുള്ളഒളിമ്പിക് യോഗ്യതയും ഐഒസി റദ്ദ് ചെയ്തു. ഒളിമ്പിക് ചാർട്ടറിന്‍റെ തത്വങ്ങൾക്കെതിരായി ഇന്ത്യ പ്രവർത്തിച്ചുവെന്നാണ് ഐഒസിയുടെ നിലപാട്. അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങളെയും സഹായികളെയും ഒരേ പോലെ കാണണമെന്ന് ഒളിമ്പിക് ചാർട്ടറില്‍ വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ താരങ്ങൾക്കും ഒരേ പരിഗണന നല്‍കുമെന്ന് സർക്കാർ രേഖാമൂലംഉറപ്പ് നല്‍കുന്നത് വരെ ഭാവിയില്‍ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഒരു പരിപാടികളും പങ്കെടുക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നും ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മറ്റി അറിയിച്ചു.

ജി.എം ബഷീർ, ഖലീല്‍ അഹമ്മദ് എന്നീ താരങ്ങൾക്കാണ് വിസ നിഷേധിച്ചത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ താരങ്ങൾക്ക് വിസ ലഭിക്കില്ലെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും ഇപ്പോൾ അത് സത്യമായെന്നും പാകിസ്ഥാൻ നാഷണല്‍ റൈഫിള്‍ ഷൂട്ടിംഗ് ഫെഡറേഷൻ പ്രസിഡന്‍റ് റാസി അഹമ്മദ് പറഞ്ഞു.

ABOUT THE AUTHOR

...view details