കേരളം

kerala

ETV Bharat / sports

ഷൂട്ടിംഗ് ലോകകപ്പ്: സൗരഭിന് റെക്കോർഡോടെ സ്വർണം - സീനിയര്‍ ലോകകപ്പ്

സീനിയർ ലോകകപ്പിൽ ആദ്യമായി പങ്കെടുത്ത സൗരഭ് ലോക റെക്കോർഡോടെയാണ് സ്വർണം നേടിയത്. ജൂനിയര്‍ ലെവലിലും ഇതേ മത്സരയിനത്തില്‍ ലോക റെക്കോര്‍ഡ് സൗരഭിന്‍റെ പേരിലാണ്.

സൗരഭ് ചൗധരി

By

Published : Feb 24, 2019, 5:37 PM IST

ന്യൂഡല്‍ഹിയില്‍ നടന്നു കൊണ്ടിരിക്കുന്ന ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യന്‍ തരാം സൗരഭ് ചൗധരിക്ക് ലോക റെക്കോര്‍ഡോടെ സ്വർണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തിലാണ് സൗരഭിന്‍റെ റെക്കോര്‍ഡ് നേട്ടം.

245 പോയിന്‍റ് നേടിയ സൗരഭ് സെര്‍ബിയയുടെ ഡമിര്‍ മികെച്ചിനെ മറികടന്നാണ് സ്വർണം നേടിയത്. യൂത്ത് ലോകകപ്പില്‍ സ്വര്‍ണം നേടിയിട്ടുള്ള സൗരഭിന്‍റെ ആദ്യ സീനിയര്‍ ലോകകപ്പ് കൂടിയായിരുന്നു ഇത്. വിജയത്തോടെ 2020-ലെ ടോകിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടാനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. അവസാന ഷോട്ടിന് മുമ്പുതന്നെ സ്വര്‍ണം നേടിയ സൗരഭ് അവസാന ഷോട്ടിലാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. ജൂനിയര്‍ ലെവലിലും ഇതേ മത്സരയിനത്തില്‍ ലോക റെക്കോര്‍ഡ് സൗരഭിന്‍റെ പേരിലാണ്.

ABOUT THE AUTHOR

...view details