പ്രോ വോളി ലീഗിലെ ആദ്യ മത്സരത്തില്‍ കേരള ടീം കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം. ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് കൊച്ചി യൂ മുംബക്കെതിരെ വിജയം നേടിയത്. സ്‌കോര്‍ 15-11, 15-13, 15-8, 15-10, 5-15.
പ്രോ വോളി ലീഗിലെ ആദ്യജയം സ്വന്തമാക്കി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് - ഉക്രപാണ്ഡ്യ
ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്‍, മലയാളി താരങ്ങളായ മനു ജോസഫ്, പി. രോഹിത് എന്നിവര്‍ക്കൊപ്പം അമേരിക്കയുടെ ഒളിമ്പ്യന്‍ ഡേവിഡ് ലീയും കൊച്ചിക്കായി ആദ്യ സെറ്റ് മുതല്‍ കളിക്കാനിറങ്ങിയിരുന്നു.
pro volley league
ക്യാപ്റ്റന്‍ ഉക്രപാണ്ഡ്യന്‍, മലയാളി താരങ്ങളായ മനു ജോസഫ്, പി. രോഹിത് എന്നിവര്‍ക്കൊപ്പം അമേരിക്കയുടെ ഒളിമ്പ്യന്‍ ഡേവിഡ് ലീയും ആദ്യ സെറ്റ് മുതല്‍ കളിക്കാനിറങ്ങി. ഇതോടെ ആദ്യ നാല് സെറ്റിലും കൊച്ചി പൂര്‍ണാധിപത്യം നേടി. ആക്രമണത്തിലും പ്രതിരോധത്തിലും ടീം മികവുകാട്ടി. ഇന്ത്യന്‍താരം ദീപേഷ് സിന്‍ഹ നയിച്ച മുംബ ടീമിന്‍റെ ഒത്തിണക്കമില്ലായ്മ പ്രകടമായിരുന്നു. ഇന്നു നടക്കുന്ന മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് ചെന്നൈ സ്പാര്‍ട്ടന്‍സിനെ നേരിടും.