കേരളം

kerala

ETV Bharat / sports

പ്രോ വോളി ലീഗിന് ഇന്ന് കൊച്ചിയിൽ തുടക്കം - കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

ഫെബ്രുവരി രണ്ട് മുതൽ 22 വരെ നീണ്ടുനിൽക്കുന്ന ലീഗിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും കൊച്ചി  ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് രണ്ട് ടീമുകളാണ് ടൂർണമെന്‍റിലുള്ളത്.

volley league

By

Published : Feb 2, 2019, 1:33 PM IST

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് വോളി ലീഗ് സംഘടിപ്പിക്കുന്നത്.

ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് യൂ മുംബ വോളിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴുമണിക്ക് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ യു.എസ് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഡേവിഡ് ലീ, ഇന്ത്യൻ നായകൻ ഉഗ്രപാണ്ഡ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചി ടീം ഇറങ്ങുന്നത്.

ഫെബ്രുവരി രണ്ട് മുതൽ 22 വരെ നീണ്ടുനിൽക്കുന്ന ലീഗിൽ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കേരളത്തിൽ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ് രണ്ട് ടീമുകളാണ് ടൂർണമെന്‍റിലുള്ളത്. അഹമ്മദാബാദ് ഡിഫെന്‍റേഴ്‌സ്, ചെന്നൈ സ്പാര്‍ട്ടന്‍സ്, യു മുംബ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹാക്ക്‌സ്, എന്നിവരാണ് മറ്റ് ടീമുകള്‍.

ABOUT THE AUTHOR

...view details