ഹോളിവുഡ് ചിത്രം സാക്ക് സ്‌നൈഡേഴ്‌സ് ജസ്റ്റിസ് ലീഗ് മാർച്ച് 18ന് പ്രദർശനത്തിനെത്തും. സാക്ക് സ്‌നൈഡർ സംവിധാനം ചെയ്യുന്ന ചിത്രം ചൈന, ജപ്പാൻ, ഫ്രാൻസ് ഒഴികെയുള്ള രാജ്യങ്ങളിൽ എച്ച്ബിഒ മാക്‌സിലൂടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. സ്നൈഡർ കട്ട് എന്നാണ് ചിത്രം അറിയപ്പെടുന്നത്.
സാക്ക് സ്‌നൈഡേഴ്‌സ് ജസ്റ്റിസ് ലീഗ് എച്ച്ബിഒ മാക്‌സിലൂടെ റിലീസ് - zack snyder's justice league release hbo max news
ചൈന, ജപ്പാൻ, ഫ്രാൻസ് ഒഴികെയുള്ള രാജ്യങ്ങളിൽ എച്ച്ബിഒ മാക്‌സിലൂടെ മാർച്ച് 18ന് ചിത്രം പ്രദർശനത്തിന് എത്തും.
സാക്ക് സ്‌നൈഡേഴ്‌സ് ജസ്റ്റിസ് ലീഗ് എച്ച്ബിഒ മാക്‌സിലൂടെ റിലീസ്
2017ൽ പുറത്തിറങ്ങിയ അമേരിക്കൻ സൂപ്പർ ഹീറോ ചിത്രം ജസ്റ്റിസ് ലീഗിൽ നിന്നുള്ള പുതിയ ഭാഗത്തിൽ കേന്ദ്രകഥാപാത്രമാകുന്നത് ജേര്‍ഡ് ലെറ്റോയാണ്. ഡിസി കോമിക്സ് സൂപ്പർ ഹീറോയെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ലെറ്റോ ജോക്കറിന്‍റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഹെന്‍റി കവില്‍ സൂപ്പര്‍മാനായും ബെന്‍ അഫ്‌ലെക് ബാറ്റ്മാനായും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഇതിന് മുമ്പ് സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തിലും ജേര്‍ഡ് ലെറ്റോ ജോക്കർ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.