കേരളം

kerala

ETV Bharat / sitara

ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിനായി ജേര്‍ഡ് ലെറ്റോ വീണ്ടും ജോക്കറുടെ വേഷമണിയുന്നു - Zack Snyder Shares Jared Leto New Look As Joker

2016ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ സൂയിസൈഡ് സ്ക്വാഡില്‍ ജോക്കറായി വേഷമിട്ട് ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കുകയും ചെയ്‌തിരുന്നു ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍

ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട്  ജേര്‍ഡ് ലെറ്റോ വീണ്ടും ജോക്കറുടെ വേഷമണിയുന്നു  ജേര്‍ഡ് ലെറ്റോ ജോക്കര്‍  ജേര്‍ഡ് ലെറ്റോ  Zack Snyder Shares Jared Leto New Look As Joker  Jared Leto New Look As Joker
ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിനായി ജേര്‍ഡ് ലെറ്റോ വീണ്ടും ജോക്കറുടെ വേഷമണിയുന്നു

By

Published : Feb 4, 2021, 7:00 PM IST

സാക്ക് സ്നൈഡര്‍ സംവിധാനം ചെയ്യുന്ന ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിനായി ജേര്‍ഡ് ലെറ്റോ വീണ്ടും ജോക്കറിന്‍റെ വേഷമണിയുന്നു. 2016ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോ സിനിമ സൂയിസൈഡ് സ്ക്വാഡില്‍ ജോക്കറായി വേഷമിട്ട് ഗംഭീര പ്രകടനം കാഴ്ച വെക്കുകയും ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കുകയും ചെയ്‌തിരുന്നു ജേര്‍ഡ് ലെറ്റോയുടെ ജോക്കര്‍. വീണ്ടും ജോക്കറായി ജേര്‍ഡ് ലെറ്റോ എത്തുന്ന വിവരം സിനിമയുടെ സംവിധായകന്‍ സാക്ക് സ്‌നൈഡര്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ഒപ്പം ക്ലൗണ്‍ കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന ജോക്കറിന്‍റെ മങ്ങിയ രൂപവും സാക്ക് സ്നൈഡര്‍ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് ആന്‍റ് വൈറ്റ് കോമ്പിനേഷനിലാണ് സ്നൈഡര്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

2017ല്‍ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗിലെ രംഗങ്ങളും 2019 ലും 2020 ലും ആയി ചിത്രീകരിച്ച പുതിയ രംഗങ്ങളും ചേര്‍ത്താണ് സ്‌നൈഡർ കട്ട് ഒരുക്കുന്നത്. മകളുടെ മരണശേഷം സ്‌നൈഡർ സംവിധാന രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. 2017ല്‍ റിലീസ് ചെയ്‌ത ജസ്റ്റിസ് ലീഗിന് വേണ്ടത്ര വിജയം ആരാധകര്‍ക്കിടയില്‍ നിന്നും നേടാന്‍ സാധിച്ചിരുന്നില്ല. ശേഷമാണ് 2020ല്‍ ചിത്രം വീണ്ടും ചില മാറ്റങ്ങളോടെ എത്തുന്ന വിവരം സാക്ക് സ്നൈഡര്‍ അറിയിച്ചത്.

'കലാകാരന്മാരെ പിന്തുണയ്ക്കുകയും അവരുടെ യഥാർഥ ദർശനങ്ങൾ സാക്ഷാത്കരിക്കാൻ അനുവദിക്കുകയും ചെയ്‌ത എച്ച്ബി‌ഒ മാക്സിനും വാർണർ ബ്രദേഴ്സിനും ഞാൻ നന്ദി പറയുന്നു. സ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് യാഥാർഥ്യമാക്കുന്നതിന് സ്നൈഡർ കട്ടുമായി യോജിച്ച് പ്രവര്‍ത്തിച്ച എല്ലാവർക്കും പ്രത്യേക നന്ദി' എന്ന് നേരത്തെ സാക്ക് പറഞ്ഞിരുന്നു. നാല് എപ്പിസോഡുകളുള്ള മിനി സീരിസായും നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയായും ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് റിലീസ് ചെയ്യും. ഡിസി യൂണിവേഴ്‌സ് സൂപ്പര്‍ ഹീറോകളായ ബാറ്റ്മാന്‍, വണ്ടര്‍വുമണ്‍, സൂപ്പര്‍മാന്‍, അക്വാമാനെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ട്. ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് മാര്‍ച്ച് 18 മുതലാണ് എച്ച്ബിഒ മാക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക.

ABOUT THE AUTHOR

...view details