മതം മാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് യുവഗായകന്‍ കെ.എസ് ഹരിശങ്കര്‍. ഹരിശങ്കര്‍ മതം മാറിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. മതം മാറിയോ എന്ന് ചിലര്‍ സംശയിക്കുകയും ചെയ്‍തു. എന്നാല്‍ വാര്‍ത്ത ശരിയല്ലെന്ന് വ്യക്തമാക്കി കെ.എസ് ഹരിശങ്കര്‍ തന്നെ രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കെ.എസ് ഹരിശങ്കര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
മതം മാറിയിട്ടില്ല! വാര്‍ത്തകള്‍ തെറ്റ്-കെ.എസ് ഹരിശങ്കര്‍ - Young singer KS Harishankar
ഹരിശങ്കറിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പേര് ഹാക്കര്‍മാര്‍ 'കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിറ്റ്' എന്ന് മാറ്റിയിരുന്നു. ഇതോടെയാണ് ഗായകന്‍ മതം മാറിയെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നത്

ഹരിശങ്കറിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പേര് ഹാക്കര്‍മാര്‍ 'കെ.എസ് ഹരിശങ്കര്‍ യൂസഫ് യിഗിറ്റ്' എന്നാണ് മാറ്റിയത്. 'എന്‍റെ ഫേസ്ബുക്ക് പേജിന്‍റെ പേര് മാറിയത് കണ്ട് പലരും സംശയിച്ചു. എന്നാല്‍ അത് ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു. പേജ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ മതം മാറിയിട്ടില്ല. വാര്‍ത്തകള്‍ വന്നതുമുതല്‍ എന്‍റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്‍റെ പേജിന്‍റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മെസേജുകള്‍. പേജിന്‍റെ പേര് മാറിയത് ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചത്' ഹരിശങ്കര്‍ പറയുന്നു. 82950 ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.