ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മികച്ചത്; പാക് ട്രോളന്മാര്‍ക്ക് കിടിലന്‍ മറുപടിയുമായി യോഗി ബാബു - ഇന്ത്യന്‍ ക്രിക്കറ്റ് ടീം
വിജയമോ പരാജയമോ ആകട്ടെ. ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ് എന്നാണ് യോഗി ബാബു ട്വിറ്ററില്‍ കുറിച്ചത്
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് ലോകകപ്പ് സെമി ഫൈനലില്‍ നിന്ന് ഇന്ത്യന്‍ ടീം പുറത്തായത്. സെമിയില്‍ ന്യൂസിലന്‍റാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യയുടെ തോല്‍വി പാകിസ്ഥാന്‍ ആഘോഷമാക്കിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഇന്ത്യന്‍ ടീമിനെ കളിയാക്കി ട്രോളുകളുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത പാക് ട്രോളന്മാര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ യോഗി ബാബു. 'പാക് ജനങ്ങളെ, ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയില്‍ എത്താം എന്ന് പഠിപ്പിക്കൂ. വിജയമോ പരാജയമോ ആകട്ടെ.... ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചപ്പെട്ടതാണ്' യോഗി ബാബു ട്വിറ്ററില്‍ കുറിച്ചു.