വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം വേൾഡ് ഫെയ്‌മസ് ലൗവർ ടീസർ പുറത്തിറങ്ങി. ആന്തോളജി റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പുകളില്‍ താരം എത്തുന്നുണ്ട്. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന്‍ ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. അര്‍ജുന്‍ റെഡ്ഡിയെന്ന ചിത്രത്തെ അനുസ്മരിപ്പിക്കും വിധമാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
വീണ്ടും കലക്കന്‍ കാമുകനായി വിജയ് ദേവരകൊണ്ട; വേൾഡ് ഫേമസ് ലൗവർ ടീസർ എത്തി - atherine|IzabelleLeite
ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്

വീണ്ടും കലക്കന്‍ കാമുകനായി വിജയ് ദേവരകൊണ്ട; വേൾഡ് ഫേമസ് ലൗവർ ടീസർ എത്തി
ഗീതാ ഗോവിന്ദത്തിന് ശേഷം ഗോപി സുന്ദര്‍ വീണ്ടും വിജയ് ദേവരകൊണ്ട ചിത്രത്തിന് സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്‍റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.