വണ്ടർവുമൺ 1984ന്‍റെ റിലീസ് രണ്ട് മാസത്തേക്ക് നീട്ടി. ഒക്‌ടോബർ രണ്ടിന് തിയേറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ച ഹോളിവുഡ് ചിത്രം ക്രിസ്‌മസ് റിലീസായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ അമേരിക്കയിലെ തിയേറ്ററുകളിലേക്കെത്തുന്ന കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന ആശങ്കയിലാണ് ചിത്രത്തിന്‍റെ റിലീസ് നീട്ടിയത്. യുഎസിൽ തിയേറ്ററുകൾ പ്രവർത്തനം പുനാരാരംഭിച്ചെങ്കിലും രാജ്യത്തെ 25 ശതമാനം സിനിമാ പ്രദർശനശാലകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സിനിമാ പ്രദർശന വിപണികളായ ലോസ് ഏഞ്ചൽസിലെയും ന്യൂ യോർക്കിലെയും തിയേറ്ററുകളും ഇവയിൽ ഉൾപ്പെടുന്നു. പ്രവർത്തനമാരംഭിച്ച തിയേറ്ററുകളിലാവട്ടെ ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് വണ്ടർ വുമണിന്‍റെ നിർമാതാക്കളായ വാർണർ ബ്രോസ് ചിത്രത്തിന്‍റെ റിലീസ് ഡിസംബർ 25ലേക്ക് മാറ്റിയത്. അമേരിക്കന്‍ കോമിക്കായി ഒരുക്കുന്ന ചിത്രത്തിന്‍റെ സംവിധായിക പാറ്റി ജെൻകിൻസാണ്.
'വണ്ടർവുമൺ 1984'നായി ഇനിയും കാത്തിരിക്കണം; ഹോളിവുഡ് ചിത്രം ക്രിസ്‌മസിന് തിയേറ്ററുകളിൽ - tenet
യുഎസിൽ തിയേറ്ററുകൾ പ്രവർത്തനം പുനാരാരംഭിച്ചെങ്കിലും രാജ്യത്തെ 25 ശതമാനം സിനിമാ പ്രദർശനശാലകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൂടാതെ, പ്രവർത്തനമാരംഭിച്ച തിയേറ്ററുകളിൽ ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഇത് പരിഗണിച്ചാണ് വണ്ടർവുമൺ 1984ന്‍റെ റിലീസ് നീട്ടിയത്.
വണ്ടർവുമൺ 1984ന്‍റെ റിലീസ്
അതേ സമയം, വാർണർ ബ്രോസ് നിർമിച്ച ക്രിസ്റ്റഫർ നോളൻ ചിത്രം ടെനെറ്റ് വടക്കൻ അമേരിക്കയിൽ 20 മില്യൺ ഡോളർ കലക്ഷൻ നേടിയിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകളിലെത്തിയ ആദ്യ ഹോളിവുഡ് ചിത്രം കൂടിയായ ടെനെറ്റ് ആഗോളതലത്തിൽ 200 മില്യൺ ഡോളറാണ് ആഗോളതലത്തിൽ ബോക്‌സ് ഓഫിസിൽ നിന്നും സ്വന്തമാക്കിയത്.