മമ്മൂക്കയുടെ പുതിയ ലുക്കിലുള്ള ഫോട്ടോ കഴിഞ്ഞ ദിവസം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അദ്ദേഹത്തിന്‍റെ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോ കണ്ട് നിരവധി പേര്‍ ലൈക്കുകളും കമന്‍റുകളുമായി എത്തിയിരുന്നു. കമന്‍റുകളില്‍ ഒന്നിന് അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ഈ ചുള്ളനെ വെച്ച് ഒരു പടം ചെയ്‌തൂടെ' എന്നാണ് ആരാധകന്‍ കമന്‍റിലൂടെ ചോദിച്ചത്. ഉടന്‍ തന്നെ അല്‍ഫോണ്‍സ് മറുപടിയും നല്‍കി. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അല്‍ഫോണ്‍സ് പറഞ്ഞത്.
മമ്മൂട്ടിയോട് കഥ പറഞ്ഞിട്ടുണ്ട്, എല്ലാം ശരിയായി വന്നാല്‍ സിനിമ ചെയ്യുമെന്നും അല്‍ഫോണ്‍സ് മറുപടിയായി കുറിച്ചു. നേരം, പ്രേമം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത് സംസ്ഥാനത്തെ തിയേറ്ററുകളെ ഇളക്കി മറിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുമായി സിനിമ ചെയ്യുമെന്നുള്ള സാധ്യത അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവെച്ചതോടെ ആരാധകരും പ്രതീക്ഷയിലാണ്. നവാഗതര്‍ക്കും പരിചയസമ്പന്നര്‍ക്കുമെല്ലാം ഡേറ്റ് നല്‍കുകയും പ്രായ വ്യത്യാസമില്ലാതെ കഥ കേള്‍ക്കാന്‍ മനസ് കാണിക്കുകയും ചെയ്യുന്ന ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി.
-
Posted by Alphonse Puthren on Saturday, 6 February 2021