Will Smith as best actor in Oscars 2022:'കിങ് റിച്ചാര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയപ്രകടനമാണ് വില്‍ സ്‌മിത്തിനെ ഓസ്‌കറില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഡോല്‍ബി തിയേറ്ററില്‍ നടന്ന 94ാമത് ഓസ്‌കാര്‍ അവാര്‍ഡിലാണ് വില്‍ സ്‌മിത്ത് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.
King Richard in Oscars 2022: ടെന്നിസ് താരങ്ങളായ സെറീന വില്യംസ്, വീനസ് വില്യംസ് എന്നിവരുടെ ജീവിതത്തെ ആസ്‌പദമാക്കി റെയ്‌നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'കിങ് റിച്ചാര്‍ഡ്'. സ്‌പോർട്‌സ് ഡ്രാമ ചിത്രമാണ് 'കിങ് റിച്ചാർഡ്'. ചിത്രത്തിലെ റിച്ചാര്‍ഡ് വില്യംസ് എന്ന കഥാപാത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ഓന്‍ജാനു എല്ലിസ്, സാനിയ്യ സിഡ്‌നി, ഡെമി സിംഗിള്‍ട്ടണ്ർ, ടോണി ഗോള്‍ഡ്വിന്‍, ജോണ്‍ ബേര്‍ന്തല്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
Will Smith in nomination: ജാവിയര്‍ ബാര്‍ഡം (ബിയിങ് ദ് റിക്കാര്‍ഡസ്), ബെനഡിക്‌ട് കംബര്‍ബാച്ച് (ദ് പവര്‍ ഓഫ് ദ് ഡോഗ്), ആന്‍ഡ്രു ഗാര്‍ഫീല്‍ഡ് (ടിക്, ടിക്... ബൂം!), ഡെന്‍സല്‍ വാഷിങ്‌ടണ്‍ (ദ് ട്രാജഡി ഓഫ് മെക്‌ബത്) എന്നിവര്‍ക്കൊപ്പമാണ് വില്‍ സ്‌മിത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.