കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മൂലം ലോകത്തെ സിനിമാ മേഖല തകര്‍ന്നിരിക്കുകയാണ്. ഇനിയെന്ത് ചെയ്യുമെന്ന ചോദ്യം മാത്രമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാമുള്ളത്. കൊവിഡിന് ശേഷം സിനിമയുടെ നിലനില്‍പ്പിനായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്നം. എസ്‌ഐസിസിഐ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാ മേഖലയെ തിരികെ കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണം, മണിരത്നം പറയുന്നു - Mani Ratnam news
എസ്‌ഐസിസിഐ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകന്‍ മണിരത്നം. ലോക്ക് ഡൗണ്‍ മൂലം അദ്ദേഹത്തിന്‍റെ പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്
ഏത് വിഷമഘട്ടങ്ങളെയും അതിജീവിക്കാന്‍ സിനിമക്ക് ആകുമെന്ന് താന്‍ വിശ്വസിക്കുന്നുണ്ടെന്ന പ്രത്യാശയോടെയാണ് മണിരത്നം സിനിമയുടെ നിലനില്‍പ്പിനായി ഇനി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത്. 'സിനിമ രൂപാന്തരം പ്രാപിച്ച് മറ്റൊരു രീതിയില്‍ ഇപ്പോഴും നമ്മുടെയിടയില്‍ ഉണ്ട്, നിലവിലെ സാഹചര്യങ്ങള്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലൊന്നും വലിയ മാറ്റമുണ്ടാക്കില്ലെന്നും മാറ്റമുണ്ടാവാന്‍ പോകുന്നത് ഷൂട്ടിങ് രീതികളിലാണെന്നും മണിരത്നം പറഞ്ഞു. ആള്‍ക്കൂട്ടം വേണ്ട സീനുകളൊക്കെ ഷൂട്ട് ചെയ്യുന്നതില്‍ കൊവിഡ് കാലം പ്രതിബന്ധം സൃഷ്ടിക്കുമെങ്കിലും അതിനെയൊക്കെ മറ്റെന്തെങ്കിലും ടെക്നിക്കല്‍ ബ്രില്ല്യന്‍സ് കൊണ്ട് മറികടക്കാനാവും. ഓരോ ഷൂട്ടിങ് സെറ്റുകളിലും ഹൈജീനും സുരക്ഷയും ഉറപ്പാക്കുകയെന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്' മണിരത്നം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയും ഏറെയുള്ളതിനാല്‍ താരങ്ങളും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ടെക്നീഷ്യന്മാരും തങ്ങളുടെ പ്രതിഫല തുക കുറച്ച് സിനിമയോട് സഹകരിക്കേണ്ട സമയമിതാണെന്നും മണിരത്നം ഓര്‍മിപ്പിച്ചു. ഒപ്പം സര്‍ക്കാരും സിനിമാ മേഖലയോട് സഹായമനോഭാവത്തോടെ പെരുമാറിയാല്‍ ഈ അനിശ്ചിതത്വങ്ങളെ അതിജീവിക്കാനാവുന്നതേയുള്ളൂവെന്ന് മണിരത്നം പറയുന്നു. സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വന്‍റെ ചിത്രീകരണവും മുടങ്ങി കിടക്കുകയാണ്.