തങ്ങൾ പരാജയപ്പെട്ടു; കുശാൽ പഞ്ചാബിയുടെ ആത്മഹത്യയിൽ നിരാശയറിയിച്ച് ഏക്താ കപൂർ - കുശാൽ പഞ്ചാബി
നിങ്ങളുടെ അത്മവ് സ്വർഗ്ഗത്തിലെത്തട്ടെയെന്ന് പ്രാർഥിക്കുന്നതായും ഏക്താ കപൂര്‍ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.
തങ്ങൾ പരാജയപ്പെട്ടു: കുശാൽ പഞ്ചാബിയുടെ ആത്മഹത്യയിൽ നിരാശയറിയിച്ച് ഏക്താ കപൂർ
മുംബൈ: പ്രമുഖ ബോളിവുഡ്-ടിവി താരം കുശാൽ പഞ്ചാബിയുടെ ആത്മഹത്യയിൽ നിരാശയറിയിച്ച് ഏക്താ കപൂർ. അവൻ വിഷാദരോഗത്തോട് പൊരുതിയപ്പോൾ തനിക്കവനെ സഹായിക്കാനായില്ലെന്ന് എക്ത തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു. നിങ്ങളുടെ അത്മവ് സ്വർഗ്ഗത്തിലെത്തട്ടെയെന്ന് പ്രാർഥിക്കുന്നതായും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈയിലെ വീട്ടിൽ കുശാൽ പഞ്ചാബിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.