തമിഴ് നടന്‍ വിഷ്ണു വിശാലും ബാഡ്‌മിന്‍റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയചിത്രങ്ങൾ പുറത്തുവന്നത്. ഇപ്പോഴിതാ തങ്ങളുടെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ജ്വാല ഗുട്ട.
അതേ... തങ്ങള്‍ പ്രണയത്തിലാണ്! തുറന്നുപറഞ്ഞ് ജ്വാല ഗുട്ട - vishnu vishal latest news
എന്‍റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് തരുന്നയാളാണ് വിഷ്ണു വിശാലെന്ന് ജ്വാല ഗുട്ട പറഞ്ഞു. രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍
‘ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. വിഷ്ണുമായി അടുത്തത് വളരെ യാദൃശ്ചികമായാണ്. വളരെ സ്വാഭാവികമായാണ് ഞങ്ങള്‍ ആദ്യം കണ്ടുമുട്ടുന്നത്. പിന്നീട് കൂടുതല്‍ അടുക്കുകയും ചെയ്തു. ഇടക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതിലൂടെ പരസ്പരം നല്ലതുപോലെ മനസിലാക്കാന്‍ സാധിച്ചു. ബാഡ്‌മിന്‍റണുമായി ബന്ധപ്പെട്ട് എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണപിന്തുണ നല്‍കുന്നുണ്ട്. ഞാന്‍ ഹൈദരാബാദിലാണെങ്കിലും ചെന്നൈയില്‍ നിന്നും വിഷ്ണു ഇടക്കിടെ കാണാന്‍ വരാറുണ്ട്. ഹൈദരാബാദിന് പുറത്തുള്ള ഒരാളുമായി അടുപ്പത്തിലാകുമെന്ന് ഒരിക്കലും കരുതിയതല്ല. എന്‍റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ച് തരുന്നയാളാണ് അദ്ദേഹം. ചലച്ചിത്രമേഖലയിലെ അദ്ദേഹത്തിന്‍റെ തിരക്കുകള്‍ മനസിലാക്കി തന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്’ ജ്വാല പറയുന്നു.
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ താരമാണ് വിഷ്ണു വിശാല്‍. രാക്ഷസന്‍ തീയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴാണ് വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. ആദ്യ വിവാഹത്തില്‍ വിഷ്ണുവിന് ഒരു ആണ്‍കുഞ്ഞുണ്ട്.