WCC on actress attack case: ആക്രമിക്കപ്പെട്ട നടിക്ക് സിനിമ മേഖലയില്‍ നിന്നും ആവശ്യമായ സമയത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വുമണ്‍ ഇന്‍ സിനിമാ കളക്‌ടീവ്. ആക്രമിക്കപ്പെട്ട നടിയുടെ അതിജീവനത്തെയും അഭിമാന പോരാട്ടത്തെയും അഭിനന്ദിച്ചാണ് ഡബ്യുസിസി രംഗത്തെത്തിയത്.
Attacked actress post: ഫേസ്‌ബുക്കിലൂടെയാണ് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവിന്‍റെ പ്രതികരണം. നടിക്ക് വേണ്ട പിന്തുണ നല്‍കാന്‍ പൊതുസമഹൂത്തിനും സിനിമ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞോ എന്നതടക്കമുള്ള നിരവധി ചോദ്യങ്ങളും ഡബ്യുസിസി ഉന്നയിക്കുന്നുണ്ട്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേയ്‌ക്കുള്ള തന്‍റെ യാത്രയെ കുറിച്ച് നടി ഇന്‍സ്‌റ്റഗ്രാമിലൂടെ കഴിഞ്ഞ ദിവസം പോസ്‌റ്റ് പങ്കുവച്ചിരുന്നു. നിമിഷ നേരം കൊണ്ട് നടിയുടെ കുറിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.
Actors support attacked actress: ഇതിന് പിന്നാലെ നടിയെ പിന്തുണച്ച് സിനിമാ മേഖലയിലുള്ളവര്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടി പങ്കുവച്ച പോസ്‌റ്റുമായി മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍ തുടങ്ങീ മലയാള സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ മുന്നോട്ടുവന്നു. ഈ സാഹചര്യത്തിലാണ് ഡബ്യുസിസിയുടെ പ്രതികരണം.
WCC facebook post on actress attack case: 'നമുക്ക് ചുറ്റുമുള്ളവർ ഭയത്താൽ തലതാഴ്ത്തി നിൽക്കുമ്പോഴും, നമുക്ക് തല ഉയർത്തി പിടിച്ച് തന്നെ നിൽക്കാൻ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവർഷ കാലഘട്ടത്തിലും നമ്മുടെ സഹോദരി, അതിജീവിച്ചവൾ, കാണിച്ച ആത്മവിശ്വാസവും ധൈര്യവും തികച്ചും അഭിനന്ദനീയവും മാതൃകാപരവുമാണ്. മലയാള സിനിമയിൽ നിന്നും, അന്യഭാഷാ സിനിമാ രംഗത്തു നിന്നും, മറ്റ് മേഖലകളിൽ നിന്നും ഇന്നലെ നമ്മുടെ സഹോദരിയുടെ വാക്കുകൾക്ക് ലഭിച്ച വിപുലമായ പിന്തുണ സ്‌തുത്യർഹമാണ്. എങ്കിലും അതിജീവനത്തിന്‍റെ പാതയിൽ, വേണ്ടിയിരുന്ന സമയത്ത്, വേണ്ടിയിരുന്ന രീതിയിൽ പിന്തുണ ലഭിച്ചിരുന്നില്ല എന്നതിലുള്ള നിരാശയും പറയാതെ വയ്യ.