കുറച്ചു ദിവസങ്ങളായി ആറു വയസുകാരി വൃദ്ധി വിശാലാണ് താരം. വാട്‌സാപ്പുകളിലും ഫേസ്‌ബുക്കിലും സ്റ്റാറ്റസായി നിറയുകയായിരുന്നു വൃദ്ധിയെന്ന കൊച്ചുമിടുക്കിയുടെ പ്രകടനം. വിജയ്‌യുടെ വാത്തി കമിങ്ങിനും അല്ലു അർജുന്‍റെ രാമുലു രാമുലാ ഗാനത്തിനും വിവാഹവേദിയിൽ തകർപ്പൻ ചുവടുകൾ വച്ച വൃദ്ധി ഇനി പൃഥ്വിരാജിന്‍റെ മകളായി മലയാളിയെ വിസ്‌മയിപ്പിക്കും. പൃഥ്വിയുടെ കടുവ എന്ന ചിത്രത്തിലാണ് വൃദ്ധി അഭിനയിക്കുന്നത്. കടുവാക്കുന്നേൽ കുറുവച്ചനായി പൃഥ്വിരാജ് എത്തുന്ന കടുവ സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്.
-
നമ്മുടെ എല്ലാവരുടെയും സ്റ്റാറ്റസ് അടക്കി ഭരിച്ച കൊച്ചു കൂട്ടുകാരി #VridhhiVishal രാജുവേട്ടന്റെ മകൾ ആയിട്ട് കടുവ യിൽ ഉണ്ടാവും!! 😎❤️ #Kaduva
Posted by Poffactio on Thursday, 18 March 2021
സീരിയൽ താരം അഖിൽ ആനന്ദിന്‍റെ വിവാഹവേദിയിലെ വൃദ്ധിയുടെ ക്യൂട്ട് ഡാൻസും ചിരിയും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയായ ഈ കൊച്ചുമിടുക്കി ഇതിനോടകം ഒരു ഹ്രസ്വചിത്രത്തിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. വിശാലും ഗായത്രിയുമാണ് മാതാപിതാക്കൾ.