അച്ഛന് മായയുടെ ബര്‍ത്ത്ഡേ വിഷസ്... - വിസ്മയ മോഹന്‍ലാല്‍ വാര്‍ത്തകള്‍
മോഹന്‍ലാലിന്‍റെ ഫോട്ടോക്കൊപ്പമാണ് മനോഹരമായ വാക്കുകളാല്‍ മകള്‍ വിസ്മയ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്
ആരാധകരുടെയും ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ആശംസകള്‍ക്ക് പിന്നാലെ അച്ഛന് ചുരുങ്ങിയ വാക്കുകളില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിസ്മയ. 'ഹാപ്പി 60 അച്ഛാ... ചോക്കേറ്റ് കേക്കിനേക്കാള്‍ ഇഷ്ടമാണ്' എന്നാണ് മോഹന്‍ലാല്‍ മായയെന്ന് വിളക്കുന്ന വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം മോഹന്‍ലാലിന്‍റെ ഒരു ഫോട്ടോയും വിസ്മയ പങ്കുവെച്ചിട്ടുണ്ട്. തായ്‌ലാന്‍റിലാണ് വിസ്മയ ഇപ്പോള്‍ ഉള്ളത്. മകന്‍ പ്രണവ് ഇത്തവണ താരത്തിനൊപ്പം പിറന്നാള്‍ ആഘോഷിക്കാനുണ്ടായിരുന്നു. ചെന്നൈയിലെ വീട്ടിലായിരുന്നു ഇത്തവണ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷം.