കട്ടപ്പനയിലെ ഹൃത്വിക് റോഷനിലെ നായകവേഷത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ വിഷ്‍ണു ഉണ്ണികൃഷ്‍ണന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'രണ്ട്'. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു. "രണ്ട്, ഞങ്ങൾ തുടങ്ങീട്ടോ...! അനുഗ്രഹിക്കണം," എന്ന കാപ്‌ഷനോടെ വിഷ്‌ണു തന്നെയാണ് ഫേസ്‌ബുക്കിലൂടെ ചിത്രീകരണ വിശേഷം പങ്കുവെച്ചത്. ഒപ്പം രണ്ടിലെ ലൊക്കേഷൻ ചിത്രങ്ങളും താരം പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
-
" രണ്ട് " ഞങ്ങൾ തുടങ്ങീട്ടോ...! അനുഗ്രഹിക്കണം ☺️🙏 @actorindrans @irshadaliofficial @sudhy_kopa @babu.annur @annaspeeks...
Posted by Vishnu Unnikrishnan on Friday, 18 December 2020
അന്ന രേഷ്‍മ രാജനാണ് രണ്ടിലെ നായിക. ഇർഷാദ്, ഇന്ദ്രൻസ്, ടിനി ടോം എന്നിവരും ചിത്രത്തിൽ കേന്ദ്രവേഷം ചെയ്യുന്നുണ്ട്. പ്രജീവ് സത്യവ്രതനാണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.