തിരക്കഥാകൃത്തായും അഭിനേതാവായും മലയാള സിനിമക്ക് പരിചിതനായ യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റെഡ് റിവർ എന്ന് പേരിട്ടിരിക്കുന്ന മലയാളചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍ തന്നെയാണ് സിനിമയുടെ വരവ് അറിയിച്ചത്. "ദൈവം തന്‍റെ ശവകുടീരത്തില്‍ ഉറങ്ങുമ്പോൾ, ആ ഒരു ദിവസം സർവശക്തൻ മറ്റൊരാളായിരുന്നു," എന്ന ടാഗ്‌ലൈനിലാണ് പോസ്റ്റർ ഒരുക്കിയിട്ടുള്ളത്.
-
My Next 🎉🌟🥰 എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം
Posted by Vishnu Unnikrishnan on Thursday, 14 January 2021
അശോക് ആര്‍.നാഥ് സംവിധാനം ചെയ്യുന്ന റെഡ് റിവറിന്‍റെ തിരക്കഥ തയ്യാറാക്കുന്നത് സന്ദീപ് ആര്‍. ആണ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചും അണിയറപ്രവർത്തകരെ കുറിച്ചുമുള്ള വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.