ആളൊരുക്കത്തിന് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ സബാഷ് ചന്ദ്രബോസിന്‍റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്‌തു. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്‍റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്‌തത്. സിനിമയില്‍ നയകനാകുന്ന വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്‍റണിയുമാണ് ഫസ്റ്റ്‌ലുക്കിലുള്ളത്. സൈക്കിളില്‍ പറക്കുന്ന വിഷ്ണുവിന്‍റെ കഥാപാത്രത്തിന് പിന്നാലെ ഓടുന്ന ജോണി ആന്‍റണിയാണ് പോസ്റ്ററിലുള്ളത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കിയായിരിക്കാം സിനിമ ഒരുക്കുന്നത് എന്നാണ് ഫസ്റ്റ്‌ലുക്ക് സൂചിപ്പിക്കുന്നത്. ഇരുവരുടെയും വസ്ത്രധാരണവും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗ്രാമഫോണ്‍, ടെലിഫോണ്‍, റേഡിയോ എന്നിവയുടെ പഴയ രൂപങ്ങളും അതാണ് സൂചിപ്പിക്കുന്നത്. സംവിധായകന്‍ തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്.
-
Here’s the first look poster for the movie #SabashChandraBose directed by National Award winner V C Abhilash and...
Posted by Dulquer Salmaan on Saturday, March 6, 2021
സജിത് പുരുഷന്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം. അജയ് ഗോപാലും, വി.സി അഭിലാഷും ചേര്‍ന്നാണ് ഗാനങ്ങള്‍ എഴുതുന്നത്. ജോളി ലോനപ്പനാണ് സിനിമ നിര്‍മിക്കുന്നത്. ഇര്‍ഷാദ്, ധര്‍മ്മജന്‍, ജാഫര്‍ ഇടുക്കി, സുധി കോപ്പ, സ്നേഹ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ആളൊരുക്കത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. സിനിമ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയേക്കും.