കേരളം

kerala

ETV Bharat / sitara

പുതിയ ചുവടുവെപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും - Vishnu Unnikrishnan and Bibin George news

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ നിര്‍മിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്

Vishnu Unnikrishnan and Bibin George directional debut  വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും  വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് സംവിധാനം  പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ  Vishnu Unnikrishnan and Bibin George news  Vishnu Unnikrishnan and Bibin George
പുതിയ ചുവടുവെപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

By

Published : Dec 31, 2020, 11:34 AM IST

വിഷ്ണു ഉണ്ണികൃഷ്ണനെയും ബിബിന്‍ ജോര്‍ജിനെയും മലയാളിക്ക് വീണ്ടുമൊരു മുഖവുര നല്‍കി പരിചയപ്പെടുത്തേണ്ട ആവശ്യമില്ല... അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയും നിരവധി സിനിമകളില്‍ അഭിനയിച്ചും സുപരിചതരാണ് സിനിമാപ്രേമികള്‍ക്ക് ഇരുവരും. കോമഡി ഷോകള്‍ക്ക് സ്ക്രിപ്റ്റ് എഴുതി നല്‍കിയാണ് ഇരുവരും തിരക്കഥാ രചന ആരംഭിക്കുന്നത്. ആദ്യ സംരംഭം അമര്‍ അക്ബര്‍ അന്തോണിയായിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്‌ത സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.

വിഷ്ണു ബാലനടനായി സിനിമയില്‍ എത്തിയതാണ്. നിരവധി സിനിമകളില്‍ നായകനായും പ്രതിഭ തെളിയിച്ചു. ബിബിന്‍ ജോര്‍ജും ചില സിനിമകളില്‍ നായകനായും വില്ലനായും തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ കരിയറിലെ പുതിയ ചുവടുവെപ്പ് നടത്തുന്നതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. ഇരുവരും ചേര്‍ന്ന് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതിന്‍റെ സന്തോഷമാണ് സോഷ്യല്‍ മീഡിയ വഴി ബിബിനും വിഷ്ണുവും പങ്കുവെച്ചിരിക്കുന്നത്.

പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മിക്കുന്നത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെയാകും സിനിമയുടെ ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.

ABOUT THE AUTHOR

...view details