കേരളം

kerala

ETV Bharat / sitara

ഐടി കുംഭകോണം പ്രമേയമാക്കി വിഷ്ണു മഞ്ചു- കാജള്‍ അഗര്‍വാള്‍ ചിത്രം 'മൊസഗല്ലു' - Mosagallu Official Teaser out

ലോകത്തെ നടുക്കിയ ഒരു ഐടി കുംഭകോണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ പടുകൂറ്റന്‍ ഐടി ഓഫീസിന്‍റെ സെറ്റ് തീര്‍ത്താണ് സിനിമയുടെ ഏറെ ഭാഗവും ചിത്രീകരിച്ചത്.

Vishnu Manchu Mosagallu Official Teaser out  വിഷ്ണു മഞ്ചു കാജള്‍ അഗര്‍വാള്‍ ചിത്രം 'മൊസഗല്ലു'  മൊസഗല്ലു ടീസര്‍ പുറത്തിറങ്ങി  വിഷ്ണു മഞ്ചു കാജള്‍ അഗര്‍വാള്‍  Mosagallu Official Teaser out  Mosagallu Official Teaser
ഐടി കുംഭകോണം പ്രമേയമാക്കി വിഷ്ണു മഞ്ചു കാജള്‍ അഗര്‍വാള്‍ ചിത്രം 'മൊസഗല്ലു'

By

Published : Oct 5, 2020, 6:50 PM IST

വിഷ്ണു മഞ്ചു -കാജള്‍ അഗര്‍വാള്‍ എന്നിവരെ നായിക നായകന്മാരാക്കി ജെഫ്രി ഗീ ചിൻ സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം മൊസഗല്ലുവിന്‍റെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ ഇതിനോടകം പന്ത്രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ലോകത്തെ നടുക്കിയ ഒരു ഐടി കുംഭകോണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ പടുകൂറ്റന്‍ ഐടി ഓഫീസിന്‍റെ സെറ്റ് തീര്‍ത്താണ് സിനിമയുടെ ഏറെ ഭാഗവും ചിത്രീകരിച്ചത്. റുഹാനി സിംഗ്, സുനില്‍ ഷെട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. 24 ഫ്രെയിംസ് ഫാക്ടറിയുമായി സഹകരിച്ച് വിഷ്ണു മഞ്ചുവിന്‍റെ എവി‌എ എന്‍റര്‍ടെയ്‌ന്‍മെന്‍റാണ് മൊസഗല്ലു നിര്‍മിച്ചിരിക്കുന്നത്. ഹോളിവുഡ് ഛായാഗ്രഹകന്‍ ഷെല്‍ഡന്‍ ചൗവാണ് സിനിമക്കായി കാമറ ചലിപ്പിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details