പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ചക്ര. നവാഗതനായ എം.എസ് അനന്ദൻ വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചക്രയുടെ ട്രെയിലർ പുറത്തിറക്കി. നടൻ കാർത്തി, ആര്യ, റോക്ക് സ്റ്റാർ യഷ്, റാണ ദഗുബാട്ടി എന്നിവരും മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്‍റെ തെന്നിന്ത്യൻ ഭാഷകളിലുള്ള ട്രെയിലർ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്‌തത്.
ത്രില്ലർ ചിത്രവുമായി വിശാൽ; 'ചക്ര'യുടെ ട്രെയിലർ റിലീസ് ചെയ്‌തു - ശ്രദ്ധ ശ്രീനാഥ്
വിശാലിനെ നായകനാക്കി പുറത്തിറക്കുന്ന ചക്രയുടെ മലയാളം ട്രെയിലർ റിലീസ് ചെയ്‌തത് സൂപ്പർതാരം മോഹൻലാൽ ആണ്.
ത്രില്ലർ ചിത്രവുമായി വിശാൽ
മലയാളം, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിലെ നായികമാർ ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ്. സൈബർ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചക്രയുടെ തിരക്കഥാകൃത്തും സംവിധായകൻ എം.എസ് അനന്ദൻ ആണ്. യുവാൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. ബാലസുബ്രമണ്യമാണ് ത്രില്ലർ ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കുന്നത്. വിശാൽ ഫിലിംസിന്‍റെ ബാനറിൽ നടൻ വിശാൽ തന്നെയാണ് ചിത്രം നിർമിക്കുന്നത്.