ആക്ഷന്‍ രംഗങ്ങള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന തെന്നിന്ത്യന്‍ നടനാണ് വിശാല്‍. കരിയറിലെ മുപ്പത്തി ഒന്നാം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലാണ് താരം.
'വിശാല്‍ 31-നോട്ട് എ കോമണ്‍ മാന്‍' എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. നിരവധി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിച്ചതിന്‍റെ പിന്നാമ്പുറ കാഴ്ചകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
വിശാല്‍ 31-നോട്ട് എ കോമണ്‍ മാന്‍
വില്ലന്മാരുടെ കുപ്പികൊണ്ടുള്ള ഏറ് തലകൊണ്ടും ശരീരം കൊണ്ടും തടുക്കുന്ന വിശാലാണ് 44 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. കൊവിഡ് കാരണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് നടത്തേണ്ടിയിരുന്ന സിനിമയുടെ ചിത്രീകരണങ്ങള്‍ വേണ്ടെന്ന് വെച്ച് പകരം ചിത്രം മുഴുവനായും ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ചിത്രീകരിച്ചത്.
വളരെ പരിമിതമായ അണിയറപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയായിരുന്നു ചിത്രീകരണം നടന്നത്. പാ ശരവണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഡിമ്പിള്‍ ഹയാത്തിയാണ് ചിത്രത്തില്‍ നായിക. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. കവിന്‍ രാജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍.
Also read:അന്യന്‍റെ ഹിന്ദി റിമേക്കില്‍ രണ്‍വീറിന് നായിക കിയാര?
അവസാനമായി വിശാലിന്‍റേതായി റിലീസിനെത്തിയ സിനിമ ചക്രയാണ്. ആനന്ദനായിരുന്നു ചിത്രത്തിന്‍റെ സംവിധാനം. എനിമിയാണ് വിശാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ആര്യയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.