വിശാലിന്‍റെ ത്രില്ലർ ചിത്രം ചക്രയുടെ റിലീസ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം അടുത്ത മാസം 12ന് തിയേറ്ററുകളിലെത്തും.
വിശാൽ- ശ്രദ്ധ ശ്രീനാഥ് ചിത്രം 'ചക്ര' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ - ചക്ര വിശാൽ സിനിമ വാർത്ത
വിശാൽ- ശ്രദ്ധ ശ്രീനാഥ് ചിത്രം ചക്ര റിലീസ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലായി ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളിലെത്തും.
വിശാൽ- ശ്രദ്ധ ശ്രീനാഥ് ചിത്രം 'ചക്ര' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ
നവാഗതനായ എം.എസ് അനന്ദനാണ് സിനിമയുടെ സംവിധായകൻ. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിക്രം വേദ, മാരാ സിനിമകളിലൂടെ കോളിവുഡിലും മുഖ്യധാര നായികയായി വളരുന്ന ശ്രദ്ധ, പൊലീസ് ഓഫിസറുടെ വേഷമാണ് ചക്രയിൽ അവതരിപ്പിക്കുന്നത്. റോബോ ഷങ്കർ, കെ.ആർ വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. വിശാൽ ഫിലിംസിന്‍റെ ബാനറിൽ നടൻ വിശാൽ തന്നെയാണ് ചക്ര നിർമിക്കുന്നത്.