വിശാലും ആര്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'എനിമി'യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. തോക്ക് പിടിച്ചു നിൽക്കുന്ന വിശാലിനെയാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്.
തോക്ക് പിടിച്ച് മാസ് ലുക്കിൽ വിശാലിന്‍റെ 'എനിമി' എത്തി - എനിമി സിനിമ വാർത്ത
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ വിശാലിന് പ്രതിനായകനായി ആര്യ എത്തുന്നു.
ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ മൃണാളിനി രവി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആര്യയുടെ 32-ാമത്തെയും വിശാലിന്റെ 30-ാമത്തെയും സിനിമയാണ് എനിമി. ചിത്രത്തിൽ വിശാൽ നായകനാകുമ്പോൾ ആര്യ പ്രതിനായകനാകുമെന്നാണ് സൂചന. ഇതാദ്യമായല്ല ആര്യ വില്ലൻ കഥാപാത്രമായി എത്തുന്നത്. അല്ലു അർജുൻ നായകനായ വരൻ സിനിമയിലും തെന്നിന്ത്യൻ താരം പ്രതിനായകനായിരുന്നു.
സൂപ്പർ ഡിലക്‌സിലൂടെ ശ്രദ്ധേയയായ മൃണാളിനിയാണ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്‌ൻമെന്‍റായി ഒരുക്കുന്ന തമിഴ് ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത്. എസ് തമന്‍ സംഗീതം നല്‍കുന്ന ചിത്രം നിർമിക്കുന്നത് എസ്. വിനോദ് കുമാറാണ്. ആര്‍.ഡി രാജശേഖർ ഛായാഗ്രഹണവും റെയ്‌മണ്ട് ഡെറിക് ക്രാസ്റ്റ എഡിറ്റിങും നിർവഹിക്കുന്നു. എനിമിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.