സിനിമ ചിത്രീകരണത്തിനിടെ നടൻ വിശാലിന് പരിക്ക്. നിലവിൽ പേരിട്ടിട്ടില്ലാത്ത വിശാൽ 31 എന്നറിയപ്പെടുന്ന ചിത്രത്തിന്‍റെ ക്ലൈമാക്‌സിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ബാബുരാജ് വിശാലിനെ എടുത്തെറിഞ്ഞപ്പോൾ തോളെല്ല് ഭിത്തിയിൽ ഇടിച്ച് പരിക്കേൽക്കുകയായിരുന്നു.
സെറ്റിലെ ഫിസിയോതെറാപിസ്റ്റ് ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കി. രണ്ട് ദിവസത്തെ വിശ്രമത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ജോജി എന്ന ചിത്രത്തിലെ ബാബുരാജിന്‍റെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് താരത്തെ വിശാൽ നായകനായ സിനിമയിലേക്ക് ക്ഷണിക്കുന്നത്.
നവാഗതനായ തു പാ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഹൈദരാബാദിൽ ആണ് നടക്കുന്നത്. തെലുങ്ക്-തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കുന്നത്. കവിന്‍ രാജാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍.
Also Read: അത്യുഗ്രന്‍ ഫൈറ്റ് സീനുകള്‍ ; 'വിശാല്‍ 31-നോട്ട് എ കോമണ്‍ മാന്‍' ഒരുങ്ങുന്നു
സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന കഥയുടെ അവസാനത്തിൽ മൂന്ന് കഥാപാത്രങ്ങളും നേർക്കുനേർ വരികയാണ്. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്‍റെ പിന്നാമ്പുറ കാഴ്ചകള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.