കേരളത്തെ മുൾമുനയിൽ നിർത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ‘വൈറസ്’ സിനിമയുടെ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. കേരളത്തെ പിടിച്ച് കുലുക്കിയ യഥാർഥ സംഭവകഥ ആസ്പദമാക്കി എടുത്ത സിനിമ തീയറ്ററുകളിലും മികച്ച വിജയം നേടിയിരുന്നു. ആഷിക്ക് അബുവായിരുന്നു സംവിധാനവും നിർമാണവും.
'ഹീല്‍' തീം സോങിന്‍റെ അകമ്പടിയോടെ 'വൈറസ്' മേക്കിങ് വീഡിയോ - VIRUS Making Video
നിപ്പ വൈറസിനെ കേന്ദ്രീകരിച്ച് ഒരുങ്ങിയ ‘വൈറസ്’ സിനിമ സംവിധാനം ചെയ്തത് ആഷിക് അബുവാണ്
!['ഹീല്‍' തീം സോങിന്‍റെ അകമ്പടിയോടെ 'വൈറസ്' മേക്കിങ് വീഡിയോ VIRUS VIRUS | Making Video | Aashiq Abu | Sushin Shyam | OPM Records 'ഹീല്‍' തീം സോങിന്‍റെ അകമ്പടിയോടെ 'വൈറസ്' മേക്കിങ് വീഡിയോ നിപ്പ വൈറസ് ആഷിക് അബു VIRUS Making Video Aashiq Abu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6002478-871-6002478-1581154108508.jpg)
'ഹീല്‍' തീം സോങിന്‍റെ അകമ്പടിയോടെ 'വൈറസ്' മേക്കിങ് വീഡിയോ
മുഹ്സിൻ പരാരിയും സുഹാസും, ഷറഫും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയത്. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, റിമ കല്ലിങ്കൽ, ഇന്ദ്രജിത്ത്, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, രേവതി, സൗബിന്‍ എന്നിവരായിരുന്നു പ്രധാനതാരങ്ങൾ.