നിലക്കാത്ത ആ വയലിൻ നാദത്തെ അനുസ്‌മരിച്ച് സഹപാഠികളും അധ്യാപകരും - Balabhaskar memory in thiruvananthapuram
വയലിനിസ്റ്റ് ബാലഭാസ്‌കറിനെ അനുസ്‌മരിച്ച് തിരുവനന്തപുരം ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ദേഹത്തിന്‍റെ സഹപാഠികളും അധ്യാപകരും പങ്കെടുത്ത ചടങ്ങിൽ നിരവധി പ്രമുഖരും സന്നിഹിതരായി.
ബാലഭാസ്‌കർ
തിരുവനന്തപുരം:നിലക്കാത്ത ആ വയലിൻ നാദം സഹപാഠികളുടെയും അധ്യാപകരുടെയും ഓർമകളിലൂടെ വീണ്ടും വിതുമ്പി. അകാലത്തിൽ വിടപറഞ്ഞ പ്രിയ സുഹൃത്തിന്‍റെ അനുസ്‌മരണചടങ്ങിൽ, ബാലുവിന്‍റെ ഓർമകൾ നൊമ്പരമുണർത്തി. തിരുവനന്തപുരം ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു വയലിനിലൂടെയും സംഗീതത്തിലൂടെയും മാന്ത്രികം സൃഷ്‌ടിച്ച ബാലഭാസ്‌കറിന്‍റെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം.
Last Updated : Jan 9, 2020, 3:13 PM IST