കേരളം

kerala

ETV Bharat / sitara

'മെയ്‌ഡ്‌ ഇന്‍ കാരവാനി'ല്‍ 'മുകിലില്‍ മറയും' പാടി വിനീത്‌.. - Annu Antony movies

Made in Caravan song Mukilil Marayum: 'മെയ്‌ഡ്‌ ഇന്‍ ക്യാരവാനി'ലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്‌. 'മുകിലില്‍ മറയും' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌.

Vineeth Sreenivasan song  Made in Caravan  'മുകിലില്‍ മറയും' പാടി വിനീത്‌  Made in Caravan song Mukilil Marayum  Made in Caravan songs  Annu Antony movies  Made in Caravan cast and crew
'മെയ്‌ഡ്‌ ഇന്‍ ക്യാരവാനി'ല്‍ 'മുകിലില്‍ മറയും' പാടി വിനീത്‌..

By

Published : Mar 26, 2022, 7:50 PM IST

Made in Caravan song Mukilil Marayum: 'മെയ്‌ഡ്‌ ഇന്‍ കാരവാനി'ലെ ലിറിക്കല്‍ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു. ജോമി കുര്യാക്കോസ്‌ സംവിധാനം ചെയ്യുന്ന 'മെയ്‌ഡ്‌ ഇന്‍ കാരവാനി'ലെ 'മുകിലില്‍ മറയും' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. വിനീത്‌ ശ്രീനിവാസന്‍ ആലപിച്ച ഗാനം മഞ്ജു വാര്യര്‍ ആണ് പുറത്തുവിട്ടത്‌.

Made in Caravan songs: ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനമാണ് 'മുകിലില്‍ മറയും'. ബി.കെ.ഹരിനാരായണന്‍റെ വരികള്‍ക്ക്‌ വിനു തോമസിന്‍റെ സംഗീതത്തില്‍ വിനീത്‌ ശ്രീനിവാസന്‍റെ ശബ്‌ദ മാധുര്യം കൂടിയായപ്പോള്‍ ഗാനാസ്വാദകര്‍ ഏറി. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്‌. സിനിമയിലെ ആദ്യ വീഡിയോ ഗാനത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്‌.

Annu Antony movies: അന്നു ആന്‍റണിയെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് 'മെയ്‌ഡ്‌ ഇന്‍ കാരവാന്‍'. അന്നു ആന്‍റണിയുടെ മൂന്നാമത്തെ ചിത്രമാണിത്‌. അന്നു ആന്‍റണിയുടെ മൂന്ന്‌ ചിത്രങ്ങളിലും വിനീതിന്‍റെ സാന്നിധ്യമുണ്ടായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്. അന്നുവിന്‍റെ ആദ്യ ചിത്രം 'ആനന്ദ'ത്തില്‍ നിര്‍മാതാവായും രണ്ടാമത്തെ ചിത്രം 'ഹൃദയ'ത്തില്‍ സംവിധായകനായും മൂന്നാമത്തെ ചിത്രം 'മെയ്‌ഡ്‌ ഇന്‍ ക്യാരവാനി'ല്‍ ഗായകനായുമാണ് വിനീത്‌ ശ്രീനിവാസന്‍ തന്‍റെ സാന്നിധ്യം അറിയിച്ചത്‌.

Made in Caravan cast and crew: 'മെയ്‌ഡ്‌ ഇന്‍ കാരവാനി'ല്‍ പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇന്ദ്രന്‍സ്‌, മിഥുന്‍ രമേഷ്‌, ആന്‍സന്‍ പോള്‍, ഷിഫ ബാദുഷ, വിദേശ താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസ്സഹ, എല്‍വി സെന്‍റിനോ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. ഷിജു എം.ഭാസ്‌കര്‍ ആണ്‌ ഛായാഗ്രഹണം. വിഷ്‌ണു ഗോപാല്‍ എഡിറ്റിങും നിര്‍വഹിക്കും. പ്രശസ്‌ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

Also Read:'ആര്‍ആര്‍ആര്‍' രണ്ടാം പകുതി പ്രദര്‍ശിപ്പിക്കാതെ തിയേറ്റര്‍

ABOUT THE AUTHOR

...view details