വിനീത് ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ ഈ മൂന്ന് പേരുകള്‍ തന്നെയാണ് 'ഹൃദയം' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കാന്‍ ഓരോ സിനിമാപ്രേമിയേയും പ്രേരിപ്പിക്കുന്നത്. അതിനാല്‍ സിനിമയെ കുറിച്ചുള്ള പുത്തന്‍ വിശേങ്ങള്‍ അറിയാനും പ്രേക്ഷകര്‍ക്കും ആകാംഷയാണ്. ഇപ്പോള്‍ സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങളും ഹൃദയത്തിന്‍റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങളും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് നടിയും ഹൃദയത്തിലെ നായികയുമായ കല്യാണി പ്രിയദര്‍ശന്‍. ചിത്രത്തിലെ കല്യാണിയുടെ സീനുകളുടെ ഷൂട്ടിങ് അവസാനിച്ചുവെന്നും താന്‍ ഹൃദയം സെറ്റിനോടും അണിയറപ്രവര്‍ത്തകരോടും 'ബൈ' പറഞ്ഞ് മടങ്ങിയെന്നുമാണ് കല്യാണി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. 'ബാല്യകാലങ്ങളില്‍ അച്ഛനൊപ്പം സിനിമാ സെറ്റുകളില്‍ എത്തുമ്പോള്‍ അവിടെ എപ്പോഴും കണ്ടിരുന്നത് ഏറെ സന്തോഷവാന്മാരായി ജോലി ചെയ്യുന്ന കുറേ മനുഷ്യരെയാണ്, അതുകൊണ്ടാണ് താന്‍ സിനിമയിലേക്ക് എത്തിയത്...' കല്യാണി കുറിച്ചു.
'ഹൃദയം' ടീമിനെ കുറിച്ച് വാചാലയായി കല്യാണി പ്രിയദര്‍ശന്‍
പ്രണവാണ് കല്യാണിയുടോടൊപ്പം ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഹൃദയം. വിനീത് ശ്രീനിവാസനാണ് സംവിധാനം
പ്രണവാണ് കല്യാണിയോടൊപ്പം ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഹൃദയം. മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് ആദ്യം പ്രണവ്-കല്യാണി ജോഡി ഒരുമിച്ച് അഭിനയിച്ച സിനിമ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. കല്യാണിയുടെ മൂന്നാമത്തെ മലയാള ചിത്രവും പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. നാൽപത് വർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നുവെന്നതും ഹൃദയത്തിന്‍റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. അജു വര്‍ഗീസ്, വിജയരാഘവന്‍, അരുണ്‍ കുര്യന്‍, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.