കേരളം

kerala

ETV Bharat / sitara

സിനിമ പ്രഖ്യാപിച്ചു; 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി'ലൂടെ വിനീതിന് വീട്ടുതടങ്കലിൽ നിന്ന് മോചനം - abhinav vineeth sreenivasan news

ചലച്ചിത്ര എഡിറ്റർ അഭിനവ് സുന്ദർ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്' എന്നാണ് ചിത്രത്തിന്‍റെ പേര്.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് വാർത്ത  മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് വിനീത് വാർത്ത  വിനീത് പുതിയ സിനിമ വാർത്ത  വിനീത് ജന്മദിനം വാർത്ത  Abhinav Sunder Nayak news malayalam  Abhinav vineeth news  abhinav sunder nayak new film news  abhinav vineeth sreenivasan news  vineeth sreenivasan birthday news
അഭിനവ് സുന്ദർ നായക്

By

Published : Oct 1, 2021, 7:59 PM IST

കൃത്യം ഏഴു മണിക്ക് തന്നെ പ്രഖ്യാപനം വന്നതോടെ വിനീത് ശ്രീനിവാസന് വീട്ടുതടങ്കലിൽ നിന്ന് മോചനം. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചു. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്' എന്നാണ് ചിത്രത്തിന്‍റെ പേര്. വളരെ വ്യത്യസ്‌തമായ ഒരു ടൈറ്റിൽ വീഡിയോയിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

യൂ ടു ബ്രൂട്ടസ്, ഉറിയടി, ടൊവിനോ തോമസിന്‍റെ ഗോദ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ അഭിനവ് സുന്ദര്‍ നായക് സംവിധാനത്തിലേക്ക് തുടക്കം കുറിക്കുന്ന ചിത്രമാണിത്. വിനീത് ചിത്രത്തിൽ വക്കീല്‍ കഥാപാത്രമായി എത്തുമെന്നാണ് ടൈറ്റിൽ പോസ്റ്റർ വ്യക്തമാക്കുന്നത്.

More Read: 'വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍'; നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് ഭീഷണി

വിനീത് ശ്രീനിവാസന്‍റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്‍റ് നടത്തുമെന്ന് വേറിട്ടതും രസകരവുമായ രീതിയിലാണ് അറിയിച്ചത്. വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലില്‍ എന്ന പത്രവാർത്തയുടെ ശൈലിയിൽ ഉള്ള അറിയിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details