കേരളം

kerala

ETV Bharat / sitara

'ഹൃദയം കണ്ടിട്ട്‌ കരണ്‍ ജോഹര്‍ എങ്ങാനും റീമേക്കിന് ചോദിച്ചാലോ?' - Visakh Subramaniam note on Hridayam remake

Hridayam remake: 'ഹൃദയം' റീമേക്കിന്‍റെ ത്രില്ലില്‍ സംവിധായകന്‍ വിനീത്‌ ശ്രീനിവാസനും നിര്‍മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യവും.

Hridayam remake  Vineeth Sreenivasan excited  ഹൃദയം കണ്ടിട്ട്‌ കരണ്‍ ജോഹര്‍  Visakh Subramaniam note on Hridayam remake  Vineeth Sreenivasan note on Hridayam Remake
'ഹൃദയം കണ്ടിട്ട്‌ കരണ്‍ ജോഹര്‍ എങ്ങാനും റീമേക്കിന് ചോദിച്ചാലോ?'

By

Published : Mar 26, 2022, 4:29 PM IST

Hridayam remake: 'ഹൃദയം' റീമേക്കിന്‍റെ ത്രില്ലില്‍ സംവിധായകന്‍ വിനീത്‌ ശ്രീനിവാസനും നിര്‍മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യവും. കഴിഞ്ഞ ദിവസമാണ് പ്രണവ്‌ മോഹന്‍ലാല്‍ നായകനായെത്തിയ 'ഹൃദയ'ത്തിന്‍റെ റീമേക്ക്‌ അവകാശം പ്രമുഖ പ്രൊഡക്ഷന്‍ കമ്പനികളായ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസും സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്‌. നിര്‍മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യമാണ് ഇക്കാര്യം അറിയിച്ചത്‌.

Visakh Subramaniam note on Hridayam remake: ധര്‍മ പ്രൊഡക്ഷന്‍സ്‌ മേധാവി കരണ്‍ ജോഹര്‍, ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌ മേധാവി അപൂര്‍വ മേത്ത എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച്‌ കൊണ്ടാണ്‌ വിശാഖ്‌ ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ പങ്കുവച്ചത്‌. ഹിന്ദി, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലാണ് 'ഹൃദയം' റീമേക്കിനൊരുങ്ങുന്നത്‌. ധര്‍മ പ്രൊഡക്ഷന്‍സും മെറിലാന്‍ഡ്‌ സിനിമാസും ചേര്‍ന്നുള്ള മനോഹരമായ യാത്രയുടെ തുടക്കം മാത്രമാണ് 'ഹൃദയം' എന്ന്‌ താന്‍ വിശ്വസിക്കുന്നുവെന്നും വിശാഖ്‌ കുറിച്ചു.

'ഓര്‍മ വച്ച കാലം മുതല്‍ ഞാന്‍ ഇഷ്‌ടപ്പെടുന്ന കമ്പനിയാണ് ധര്‍മ പ്രൊഡക്ഷന്‍സ്‌. ഓരോ തവണ ധര്‍മയുടെ ലോഗോ സ്‌ക്രീനില്‍ തെളിയുമ്പോഴും എന്‍റെ മുഖത്ത്‌ പുഞ്ചിരി തെളിയുമായിരുന്നു. അത്‌ എന്നെ പഴയ ഓര്‍മകളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകും.' - വിശാഖ്‌ കുറിച്ചു.

Vineeth Sreenivasan note on Hridayam Remake: 'ഹൃദയം' റീമേക്കില്‍ സന്തോഷം അറിയിച്ച്‌ വിനീത്‌ ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. 'ഹൃദയം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്‌ അനിശ്ചിതത്വം നിലനില്‍ക്കുന്ന സമയത്ത്‌ വിശാഖ്‌ ഒരു രാത്രി എന്നോടു പറഞ്ഞു. വിനീതേ, നമ്മുടെ പടം റിലീസായ ശേഷം കരണ്‍ ജോഹര്‍ ഇത്‌ കണ്ടിട്ട്‌ സിനിമയുടെ ഹിന്ദി റീമേക്ക്‌ അവകാശം നമ്മളോട്‌ ചോദിച്ചാലോ? നിനക്ക്‌ നല്ല ഉറക്കത്തിന്‍റെ ആവശ്യമുണ്ട്‌. പോയി കിടന്ന്‌ ഉറങ്ങെടാ എന്നായിരുന്നു അതിന് എന്‍റെ മറുപടി. എന്നാല്‍ ഇപ്പോള്‍ അത്‌ യാഥാര്‍ഥ്യമായിരിക്കുന്നു. ദൈവത്തിന് നന്ദി'. -ഇപ്രകാരമായിരുന്നു വിനീതിന്‍റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌.

അഞ്ച്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം 'ഹൃദയ'ത്തിലൂടെയാണ് വിനീത്‌ വീണ്ടും സംവിധാന രംഗത്തെത്തുന്നത്‌. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രണവിന്‍റെ നായികമാരായെത്തിയത്‌. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ഒട്ടേറെ മലയാള സിനിമകള്‍ തിയേറ്റര്‍ റിലീസ്‌ മാറ്റിവച്ചപ്പോഴും 'ഹൃദയം' തിയേറ്ററില്‍ റിലീസ്‌ ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയായിരുന്നു.

Also Read: മാന്ത്രിക നാദം ടെയ്‌ലര്‍ ഹോക്കിന്‍സ്‌ അന്തരിച്ചു

ABOUT THE AUTHOR

...view details