കേരളം

kerala

By

Published : Jan 20, 2021, 10:09 PM IST

ETV Bharat / sitara

ഹൃദ്യത്തിന് ബ്രേക്കിട്ട് വിനീത് ശ്രീനിവാസനും സംഘവും 'മാസ്റ്റര്‍' കാണാന്‍ തിയേറ്ററില്‍

നായകന്‍ പ്രണവും നായിക കല്യാണിയുമെല്ലാം വിനീതിന്‍റെ സംഘത്തിലുണ്ട്. മാസ്റ്റര്‍ കാണാന്‍ എത്തിയ സന്തോഷം തിയേറ്ററില്‍ നിന്നും പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനാണ് പങ്കുവെച്ചത്.

vineeth sreenivasan and hridhyam movie team watched master movie  വിനീത് ശ്രീനിവാസനും സംഘവും 'മാസ്റ്റര്‍' കാണാന്‍ തിയേറ്ററില്‍  vineeth sreenivasan and hridhyam movie team  vineeth sreenivasan hridhyam movie  vineeth sreenivasan news  vineeth sreenivasan hridhyam movie news  vineeth sreenivasan pranav mohanlal
ഹൃദ്യത്തിന് ബ്രേക്കിട്ട് വിനീത് ശ്രീനിവാസനും സംഘവും 'മാസ്റ്റര്‍' കാണാന്‍ തിയേറ്ററില്‍

വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ആകാംഷയിലാണ് സിനിമാ പ്രേമികള്‍. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് പോലെ എന്തെങ്കിലും ഒന്ന് ഇരുവരുടെയും മക്കള്‍ ഒന്നിക്കുമ്പോള്‍ പിറവിയെടുക്കുമെന്നതാണ് പ്രതീക്ഷയ്‌ക്ക് പിന്നിലെ കാരണം. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ചിത്രത്തിന്‍റെ ഇടവേളയില്‍ മാസ്റ്റര്‍ സിനിമ കാണാന്‍ വിനീതിന്‍റെ നേതൃത്വത്തില്‍ ഹൃദ്യം സംഘം തിയേറ്ററിലെത്തിയിരിക്കുകയാണ്. നായകന്‍ പ്രണവും നായിക കല്യാണിയുമെല്ലാം വിനീതിന്‍റെ സംഘത്തിലുണ്ട്. മാസ്റ്റര്‍ കാണാന്‍ എത്തിയ സന്തോഷം തിയേറ്ററില്‍ നിന്നും പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനാണ് പങ്കുവെച്ചത്. സാധാരണ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് വിജയ് സിനിമ മാസ്റ്റര്‍ എന്നും വിനീത് ശ്രീനിവാസന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറിയത്. ഹലോയിലൂടെയായിരുന്നു കല്യാണിയുടെ തുടക്കം. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു കല്യാണി മലയാളത്തിലേക്കെത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം റിലീസിന് തയ്യാറെടുക്കുന്നുണ്ട്. ഒരുപിടി മനോഹരമായ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനീത് എന്നതിനാല്‍ ഹൃദ്യത്തില്‍ പ്രണവിന്‍റെയും കല്യാണിയുടെയും പ്രകടനം എത്തരത്തിലായിരിക്കുമെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details