കേരളം

kerala

ETV Bharat / sitara

വിനീത് കുമാർ വീണ്ടും നായകനാകുന്നു; 'സൈമണ്‍ ഡാനിയല്‍' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു - vineeth kumar simon daniel first look news

സൈമണ്‍ ഡാനിയല്‍' എന്ന പുതിയ ചിത്രത്തിൽ വിനീത് കുമാറാണ് നായകൻ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

vineeth malayalam movie news  വിനീത് കുമാർ സിനിമ വാർത്ത  സൈമണ്‍ ഡാനിയല്‍ ഫസ്റ്റ് ലുക്ക് വാർത്ത  സൈമണ്‍ ഡാനിയല്‍ വിനീത് സിനിമ വാർത്ത  vineeth kumar simon daniel first look news  simon daniel film news
സൈമണ്‍ ഡാനിയല്‍ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

By

Published : Mar 21, 2021, 6:46 PM IST

നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് കുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ദേവദൂതൻ, കണ്മഷി, പ്രണയമണിത്തൂവൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ വിനീത് കുമാർ 2015ൽ ഫഹദ് ഫാസിലിനെ നായകനാക്കി അയാൾ ഞാനല്ല എന്ന ചിത്രം സംവിധാനം ചെയ്‌തിരുന്നു.

പുതിയതായി അണിയറയിൽ ഒരുങ്ങുന്ന 'സൈമണ്‍ ഡാനിയല്‍' എന്ന മലയാളചിത്രത്തിൽ വിനീതാണ് നായകൻ. ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ഫഹദ് ഫാസിലാണ് ഫേസ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. "ലോകത്തിലെ യഥാർഥ രഹസ്യം ദൃശ്യമാണ്, അദൃശ്യമല്ല" എന്നു കുറിച്ചുകൊണ്ടാണ് സൈമണ്‍ ഡാനിയല്‍ ഫസ്റ്റ് ലുക്ക് ഫഹദ് റിലീസ് ചെയ്തത്.

സാജന്‍ ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ച ദിവ്യ പിള്ളയാണ് നായിക. ദീപു ജോസഫ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത് സംവിധായകന്‍ സാജന്‍ ആന്‍റണിയാണ്. രാകേഷ് കുര്യാക്കോസ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നത്. സിനിമ നിർമിക്കുന്നതും രാകേഷ് കുര്യാക്കോസ് തന്നെയാണ്. വരുണ്‍ കൃഷ്ണ സംഗീതം നൽകുന്ന സൈമണ്‍ ഡാനിയലിന്‍റെ സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് രംഗനാഥ് രവിയാണ്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

ABOUT THE AUTHOR

...view details