Vinayakan against Big Budget cg movies: നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്‌ത 'ഒരുത്തീ' എന്ന ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ബ്രഹ്‌മാണ്ഡ സിജി സിനിമകള്‍ക്കെതിരെ വിനായകന്‍. ഗ്രാഫിക്‌സിന് അമിത പ്രാധാന്യം കൊടുക്കുന്ന സിനിമകള്‍ വൃത്തികെട്ട ചിത്രങ്ങളാണെന്നാണ് വിനായകന്‍. ഇല്ലാത്തത് കാണിച്ച് പ്രേക്ഷകരെ പറ്റിക്കുന്ന പരിപാടിയാണ് ഇതെന്നും ആളുകള്‍ ഇതെല്ലാം മനസിലാക്കണമെന്നും വിനായകന്‍ പറയുന്നു.
'ഈ പറയുന്നതൊക്കെ വെറും വൃത്തികെട്ട സിനിമയാണ്. ചിരിക്കാന്‍ പറയുന്നതല്ല, സത്യം പറയാം. ഞാന്‍ സിജിഐ കാണുന്നത് വളരെ മുമ്പാണ്. സിജിഐയെ കുറിച്ച് സംസാരിക്കുമ്പോള്‍ അതിന്‍റെ ക്വാളിറ്റി മനസിലാക്കണം. ആനയുടെ പുറത്തിരിക്കുന്നയാളെ കാണിക്കുമ്പോള്‍ എയറില്‍ ഇരിക്കുന്നതായി കാണിച്ചിട്ട് ഭയങ്കരം എന്ന് പറയുന്നത് വൃത്തികേടാണ്. സിജിഐയെ കുറിച്ച് സംസാരിക്കുമ്പോള്‍ സിജിഐ എന്താണെന്ന് മനസിലാക്കിയിട്ട് പറയുക. അല്ലാതെ ഭയങ്കര മനുഷ്യന്‍ എന്ന് പറഞ്ഞ് കാണാനിരുന്നാല്‍ നിങ്ങള്‍ക്ക് സിജിഐയെ കുറിച്ച് ഒന്നും അറിയില്ലെന്നേ പറയാനാകൂ- വിനായകന്‍ പറഞ്ഞു. തെലുങ്ക് ചിത്രം 'ആര്‍ആര്‍ആറി'നെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വി.കെ പ്രകാശ് മറുപടി പറയുന്നതിനിടെയായിരുന്നു വിനായകന്‍റെ പ്രതികരണം.