കേരളം

kerala

ETV Bharat / sitara

'അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ'; നിമിഷ സജയന്‍റെ രസകരമായ വീഡിയോ പങ്കുവച്ച് വിനയ് ഫോർട്ട് - വിനയ് ഫോർട്ട്

മാലിക് ലൊക്കേഷൻ സെറ്റിൽ നിന്നുള്ള രസകരമായ വീഡിയോകൾ മുൻപും വിനയ് ഫോർട്ട് പങ്കുവച്ചിരുന്നു.

vinay fort shared video of nimisha sajayan from malik location  vinay fort  nimisha sajayan  malik movie  malik  അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ  നിമിഷ സജയന്‍റെ രസകരമായ വീഡിയോ പങ്കുവച്ച് വിനയ് ഫോർട്ട്  നിമിഷ സജയൻ  വിനയ് ഫോർട്ട്  മാലിക്
'അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങൾ'; നിമിഷ സജയന്‍റെ രസകരമായ വീഡിയോ പങ്കുവച്ച് വിനയ് ഫോർട്ട്

By

Published : Jul 23, 2021, 3:24 PM IST

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിന്‍റെ അണിയറ വിശേഷങ്ങൾക്കും വീഡിയോകൾക്കും കിട്ടുന്ന ആരാധക പ്രീതി ഏറെയാണ്. ചിത്രത്തിന്‍റെ ബിഹൈൻഡ് ദി സീൻ വീഡിയോക്കും അഭിനേതാക്കൾ പങ്കുവച്ച സെറ്റിലെ വിശേഷങ്ങൾക്കും മികച്ച പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. സെറ്റിലെ രസകരമായ പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിൽ ഡേവിഡിനെ അവതരിപ്പിച്ച വിനയ് ഫോർട്ട്.

ഡേവിഡിന്‍റെയും റോസ്‌ലിന്‍റെയും അപ്പനായി അഭിനയിച്ച ആർ.ജെ മുരുകനും നിമിഷ സജയനും തമ്മിലുള്ള വീഡിയോ ആണ് വിനയ് ഫോർട്ട് പങ്കുവച്ചത്. ആർ.ജെ മുരുകനെ നിമിഷ ഇടിക്കുന്നത് വീഡിയോയിൽ കാണാം. പീറ്ററായി അഭിനയിച്ച ദിനേഷ് പ്രഭാകർ പിന്നിൽ നിന്ന് വിസിൽ വിളിക്കുന്നുണ്ട് വീഡിയോയിൽ. ഒരു ഊള റഫറി എന്ന ഹാഷ്‌ടാഗോടു കൂടിയാണ് ദിനേഷ് പ്രഭാകരനെ വീഡിയോയിൽ മെൻഷൻ ചെയ്തിരിക്കുന്നത്.

Also Read: മാലിക്കിലെ 'കുടുംബനൃത്തം'; ലൊക്കേഷൻ വീഡിയോയുമായി വിനയ് ഫോർട്ടും നിമിഷ സജയനും

എന്‍റെ അപ്പനെ തല്ലി തരിപ്പണമാക്കുന്ന പെങ്ങളുടെ മൃഗീയമായ സ്വഭാവ വൈകല്യം എന്ന രസകരമായ ക്യാപ്ഷനോടെയാണ് വിനയ് വീഡിയോ പങ്കുവച്ചത്. മുൻപും ലൊക്കേഷനിൽ നിന്നുള്ള വീഡിയോ വിനയ് പങ്കുവച്ചിരുന്നു. വിനയ് മുൻപ് പങ്കുവച്ച ഡേവിഡിന്‍റെ കുടുംബം ഡാൻസ് കളിക്കുന്ന വീഡിയോയിൽ വിനയ് ഫോർട്ടിനും നിമിഷയ്ക്കുമൊപ്പം മാല പാർവതിയും അപ്പൻ കഥാപാത്രത്തെ അവതരിപ്പിച്ച ആർ.ജെ മുരുകനും ഉണ്ട്. രണ്ട് വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ABOUT THE AUTHOR

...view details