തെന്നിന്ത്യന്‍ താരം കിച്ചാ സുദീപ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ വിക്രാന്ത് റോണയുടെ ടൈറ്റില്‍ ലോഗോയും ആദ്യ സ്‌നീക് പീക്ക് വീഡിയോയും കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ റിലീസ് ചെയ്‌തു. ലോകത്താദ്യമായാണ് ഒരു സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസും സ്നീക് പീക്ക് വീഡിയോ റിലീസും ബുര്‍ജ് ഖലീഫയിലെ പടുകൂറ്റന്‍ ചുമരില്‍ നടക്കുന്നത്. സിനിമയുടെ സംവിധായകന്‍ അനൂപ് ബന്തരിയാണ്. കിച്ചാ സുദീപും അണിയറപ്രവര്‍ത്തകരും ടൈറ്റില്‍ ലോഗോ റിലീസ് കാണാനായി ദുബായില്‍ എത്തിയിരുന്നു.
വിക്രാന്ത് റോണയുടെ ടൈറ്റില്‍ ലോഗോയും സ്നീക് പീക്ക് വീഡിയോയും ബുര്‍ജ് ഖലീഫയില്‍ റിലീസ് ചെയ്‌തു - Vikrant Rona title logo
ലോകത്താദ്യമായാണ് ഒരു സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസും സ്നീക് പീക്ക് വീഡിയോ റിലീസും ബുര്‍ജ് ഖലീഫയിലെ പടുകൂറ്റന്‍ ചുമരില്‍ നടക്കുന്നത്. സിനിമയുടെ സംവിധായകന്‍ അനൂപ് ബന്തരിയാണ്
വിക്രാന്ത് റോണയുടെ ടൈറ്റില്‍ ലോഗോയും സ്നിക്ക് പീക്ക് വീഡിയോയും ബുര്‍ജ് ഖലീഫയില്‍ റിലീസ് ചെയ്‌തു
ആദ്യം ഫാന്‍റം എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരുന്നത്. പിന്നീടത് വിക്രാന്ത് റോണ എന്ന് മാറ്റുകയായിരുന്നു. താന്‍ വളരെ അധികം സന്തോഷത്തോടെയാണ് വിക്രാന്ത് റോണയില്‍ അഭിനയിക്കുന്നതെന്ന് നേരത്തെ കിച്ചാ സുദീപ് പറഞ്ഞിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു കന്നട സിനിമയുടെ പേരും ഫാന്‍റം എന്ന് ആയതിനാലാണ് വിക്രാന്ത് റോണ എന്ന് അണിയറപ്രവര്‍ത്തകര്‍ ടൈറ്റില്‍മാറ്റിയത്. കോട്ടിഗൊബ്ബ 3 എന്ന സിനിമയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റൊരു കിച്ചാ സുദീപ് ചിത്രം.