ഉലകനായകനൊപ്പം മലയാളത്തിന്‍റെ പ്രിയനടൻ ഫഹദ് ഫാസിലും സ്‌ക്രീൻ പങ്കിടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്‍റെ ഷൂട്ട് ആരംഭിച്ച വിശേഷവും കമലും ഫഹദും ഒരുമിച്ചുള്ള സെൽഫി ചിത്രവുമെല്ലാം വലിയ സ്വീകാര്യതയോടെ ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ, ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനവുമായി എത്തിയിരിക്കുകയാണ് വിക്രം ടീം. വിക്രം ചിത്രത്തിലെ ഫഹദിന്‍റെ കാരക്‌ടർ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് കനകരാജും ടീമും നടന് പിറന്നാൾ ആശംസ അറിയിച്ചത്.
വിജയ് സേതുപതിയും നരെയ്‌നും കാളിദാസ് ജയറാമും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജല്ലിക്കെട്ടിന്‍റെ ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് ഫ്രെയിമുകൾ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. പ്രശസ്‌ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവ് സഹോദരന്മാരാണ് വിക്രത്തിന്‍റെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത്.
More Read:'വിക്ര'ത്തിനിടയിൽ മാലിക് കണ്ട് കമൽ ഹാസനും ലോകേഷ് കനകരാജും
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ നിർമിക്കുന്ന ചിത്രം 2022ല്‍ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.