Vikram movie Mahaan teaser: ചിയാന്‍ വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന 'മഹാന്‍റെ' ടീസര്‍ പുറത്ത്. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം വിക്രമാണ് നിറഞ്ഞു നില്‍ക്കുന്നത്. വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലുമാണ് ടീസറില്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. ടീസറിന്‍റെ ഒടുവില്‍ ധ്രുവിനെയും കാണാം.
Vikram Dhruv Vikram movie: കാര്‍ത്തക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഗുണ്ടയുടെ വേഷത്തിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ഗാന്ധി മഹാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്നത്. ദാദാ എന്ന കഥാപാത്രത്തെ ധ്രുവും അവതരിപ്പിക്കുന്നു.
Vikram 60th movie: വിക്രമിന്‍റെ 60ാമത്തെ ചിത്രം കൂടിയാണ് 'മഹാന്‍'. സിമ്രാനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോബി സിംബ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. 'മാരി 2', 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവും ചിത്രത്തില്‍ വേഷമിടുന്നു.