കേരളം

kerala

ETV Bharat / sitara

'കാശ്‌ വന്തതും ടേസ്‌റ്റ്‌ മാറി പോച്ചു...'; തരംഗമായി വിക്രമിന്‍റെ റിച്ച്‌ റിച്ച്‌ ഗാനം - Vikram 60th movie

Mahaan Rich Rich song: 'മഹാനി'ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'റിച്ച്‌ റിച്ച്‌' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌.

Mahaan Rich Rich song  Vikram movie Mahaan  വിക്രമിന്‍റെ റിച്ച്‌ റിച്ച്‌ ഗാനം  'മഹാനി'ലെ പുതിയ വീഡിയോ ഗാനം  Vikram 60th movie  Vikram cast and crew
'കാശ്‌ വന്തതും ടേസ്‌റ്റ്‌ മാറി പോച്ചു...'; തരംഗമായി വിക്രമിന്‍റെ റിച്ച്‌ റിച്ച്‌ ഗാനം

By

Published : Mar 17, 2022, 9:54 AM IST

Mahaan Rich Rich song: വിക്രമും മകന്‍ ധ്രുവ്‌ വിക്രമും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് 'മഹാന്‍'. കാര്‍ത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം ഒടിടി റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയിരുന്നു. ചത്രത്തിന് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. ഇപ്പോള്‍ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

'മഹാനി'ലെ 'റിച്ച്‌ റിച്ച്‌' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. ദുരൈയുടെ വരികള്‍ക്ക്‌ സന്തോഷ്‌ നാരായണന്‍റെ സംഗീതത്തില്‍ ഒഫ്‌റോയും ദുരൈയും ചേര്‍ന്നാണ് ഗാനാലാപനം. 3.03 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഗാനത്തില്‍ വിക്രം തന്നെയാണ് ഹൈലൈറ്റാകുന്നത്‌. കൈയ്യില്‍ കാശ്‌ വരുന്നതോടെ ജീവിത ശൈലി മാറുന്നതാണ് ഗാനരംഗത്തില്‍ ദൃശ്യമാകുക.

Vikram 60th movie: ചെന്നൈ പശ്ചാത്തലമാക്കിയുള്ള ഗ്യാങ്‌സ്‌റ്റര്‍ ത്രില്ലര്‍ ചിത്രമാണ് 'മഹാന്‍'. വിക്രമിന്‍റെ 60ാമത്തെ ചിത്രം കൂടിയാണിത്‌. വിക്രമിനൊപ്പം ധ്രുവ് വിക്രമും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സിമ്രാന്‍, വാണി ഭോജന്‍, സിംഹ, സനാത് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 'മാരി 2', 'സേതുപതി', 'ഭാസ്‌കര്‍ ഒരു റാസ്‌കല്‍' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരം രാഘവനും മഹാനില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

Vikram cast and crew: സെവന്‍ സ്ക്രീന്‍ സ്‌റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാറാണ് നിര്‍മ്മാണം. കാര്‍ത്തിക്‌ സുബ്ബരാജാണ്‌ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്‌. ശ്രേയാസ്‌ കൃഷ്‌ണയാണ് ഛായാഗ്രഹണം. വിവേക്‌ ഹര്‍ഷന്‍ ചിത്രസംയോജനവും നിര്‍വഹിച്ചു. സന്തോഷ് നാരായണനാണ് സംഗീതം.

Also Read: ഐഎഫ്എഫ്കെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്‌ച മുതൽ

ABOUT THE AUTHOR

...view details